ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കിയുടെ സ്ട്രൈക്കര്‍ ലാല്‍റെം സിയാമിയെ അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ മികച്ച കായികതാരമായി തെരഞ്ഞെടുത്തു. അന്താരാഷ്‌ട്രതലത്തില്‍ 2019ലെ മികച്ച മത്സരങ്ങളിലടക്കം നടത്തിയ പ്രകടനമാണ് ലാല്‍റെം സിയാമിയെ ബഹുമതിക്കര്‍ഹയാക്കിയത്. വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യന്‍ വനിതാനിര തുടര്‍ച്ചയായി മൂന്നാം വര്‍ഷവും യോഗ്യത നേടിക്കഴിഞ്ഞു.
‘ഈ വര്‍ഷം എനിക്ക് ഉയര്‍ച്ചതാഴ്‌ച്ചകളുണ്ടായെങ്കിലും രാജ്യത്തിനായി സുപ്രധാന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമായികരുതുന്നു.അന്താരാഷ്‌ട്ര തലത്തില്‍ ലഭിച്ച അംഗീകാരത്തില്‍ അഭിമാനിക്കുന്നു’ സിയാമി പറഞ്ഞു.
19 കാരിയായ ലാല്‍റെം സിയാമി മിസോറം സ്വദേശിയാണ്. കഴിഞ്ഞവര്‍ഷം മാത്രമാണ് സീനിയര്‍ വനിതാ ടീമിലേക്ക് എത്തപ്പെട്ടത്. ഈ വര്‍ഷം ഹിരോഷിമയില്‍ നടന്ന അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ വനിതാ സീരീസ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതില്‍ സിയാമി നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.
ആക്രമിച്ച് മുന്നേറുന്ന സട്രൈക്കര്‍ സിയാമി 2019ല്‍ ഇതുവരെ 10 ഗോളുകള്‍ നേടിക്കഴിഞ്ഞു. ഇതില്‍ സപെയിനിനെതിരെ അവരുടെ മണ്ണിലും മലേഷ്യ, കൊറിയ എന്നിവര്‍ക്കെതിരെ നടന്ന മത്സരവും ഉള്‍പ്പെടുന്നു.















