ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിനായുള്ള ഇന്ത്യന്‍ ഹോക്കി ടീമുകളുടെ മത്സര പട്ടിക പ്രഖ്യാപിച്ചു. പുരുഷ വനിതാ ടീമുകളുടെ പട്ടികയാണ് ഹോക്കി ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യന്‍ പുരുഷടീമിന്റെ ആദ്യമത്സരം 25 ജൂലൈ മാസത്തില്‍ ന്യൂസിലാന്റിനെതിരെയാണ്. 26ന് ഓസ്‌ട്രേലിയക്കെതിരെ പോരാടും. 28ന് സ്‌പെയിനിനെതിരെയും 30ന് അര്‍ജ്ജന്റീനക്കെതിരെയും 31ന് ജപ്പാനെതിരേയും ഇന്ത്യ കളത്തിലിറങ്ങും.
വനിതാ ടീമിന്റെ ആദ്യ മത്സരം ജൂലൈ 25ന് നെതര്‍ലാന്റ്‌സിനെതിരെയാണ് നിശ്ചയിച്ചിരിക്കുന്നത്. 27ന് രണ്ടാം മത്സരത്തില്‍ ജര്‍മ്മനിയാണ് എതിരാളികള്‍. 29ന് ബ്രിട്ടണും 31ന് ഐര്‍ലാന്റും 1ന് ദക്ഷിണാഫ്രിക്കയും ഇന്ത്യന്‍ വനിതാ ടീമിനോട് ഏറ്റുമുട്ടും.















