കട്ടക്ക്: ഏകദിന ക്രിക്കറ്റിൽ വമ്പൻ റെക്കോഡിനരികെ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ഇനി ഒരു വിക്കറ്റ് കൂടി നേടിയാൽ കുൽദീപിന് ഏകദിന വിക്കറ്റിൽ സെഞ്ച്വറി തികയ്‌ക്കാനാകും. ഒപ്പം ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്‌ത്തിയ ഇന്ത്യന്‍ താരമെന്ന മുഹമ്മദ് ഷമിയുടെ റെക്കോര്‍ഡിനൊപ്പവും താരമെത്തും.
55 ഇന്നിംഗ്സുകളിൽ നിന്നുമാണ് ഷമി നൂറ് വിക്കറ്റുകൾ സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ നൂറ് വിക്കറ്റ് പൂർത്തിയാക്കിയാൽ നേട്ടം തികക്കുന്ന എട്ടാമത്തെ ഇന്ത്യൻ സ്പിന്നറാകും കുൽദീപ്. നിലവിൽ ഏകദിനത്തിൽ ഇന്ത്യയുടെ 21 താരങ്ങളാണ് സെഞ്ച്വറി ക്ലബ്ബിലുള്ളത്.
വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച ഫോമിലാണ് കുൽദീപ് യാദവുള്ളത്. രണ്ടാം ഏകദിനത്തിൽ ഹാട്രിക് നേടിയതോടെ ഏകദിനത്തിൽ രണ്ട് ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.















