ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണര്‍ രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തി. മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കില്‍ നിന്ന് മുക്തനായ പേസര്‍ ജസ്പ്രീത് ബൂമ്രയും ഓപ്പണര്‍ ശിഖര്‍ ധവാനും ടീമിലുണ്ട്.
ജനുവരി 5നാണ് ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരക്ക് തുടക്കമാകുക. ഇതിനു പിന്നാലെ ജനുവരി 14ന് ഓസ്‌ട്രേലിയയുമായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. രണ്ട് പരമ്പരകളിലും രോഹിത് ശര്‍മ്മ ഉണ്ടാകില്ല. പരിക്കേറ്റ ദീപക് ചഹറിനും പരമ്പരകള്‍ നഷ്ടമാകും. ദീപക് ചഹറിനു പകരം നവ്ദീപ് സൈനി ടീമില്‍ തുടര്‍ന്നേക്കും.
ശ്രീലങ്കയ്‌ക്കെതിരായ ടി20 ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂമ്ര, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍.
ഓസ്ട്രേലിയക്കെതിരായ ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് നവദീപ് സൈനി, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബൂമ്ര.















