ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ഏക സൈന്യാധിപനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ പ്രഖ്യാപിക്കുന്നതിനൊപ്പം സൈനാധിപന്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന പ്രതിരോധ സേനകളുടെയും ഏകോപന ചുമതലയാണ് ഏക സൈന്യാധിപന്‍ എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. 64 വയസായിരിക്കും ചിഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധിയെന്നാണ് സൂചന.
കരസേന മേധാവി ബിപിന്‍ റാവത്ത് ആദ്യ ചിഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആകുമെന്നാണ് അഭ്യൂഹങ്ങള്‍. സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി രാജ്യത്ത് ഒറ്റ സൈനാധിപനെ നിയമിക്കുന്നതിനെ കുറിച്ചുള്ള സൂചന നല്‍കിയത്.















