സിഡ്‌നി: കൈനിറയെ വന്‍തുക കിട്ടിയ ഓസീസ് താരം പാറ്റ് കമ്മിന്‍സ് ഗേള്‍ ഫ്രണ്ടിന്റെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ്. 2020ലെ ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ തുകക്ക് ലേലത്തിന് പോയ താരമാണ് പാറ്റ് കമ്മിന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പാറ്റിനെ 15.5 കോടി ഇന്ത്യന്‍ രൂപ വിലയിട്ട് റാഞ്ചിയത്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് എത്രയൊക്കെ തുക നല്‍കിയാലും ഐപിഎല്ല് വരുമാനം നിസ്സാരമല്ല എന്ന് പാറ്റും സമ്മതിക്കുന്നു. എന്നാല്‍ വാര്‍ത്ത ഇതല്ല. പാറ്റിന്റെ ഗേള്‍ ഫ്രണ്ടിനോട് എന്തു വാങ്ങിക്കാനാണാഗ്രഹം എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരമാണ് രസകരം. തനിക്ക് ലഭിച്ചിരിക്കുന്ന ലേലത്തുക കണ്ട് അമ്പരന്ന പാറ്റിന് ഗേള്‍ ഫ്രണ്ടിന്റെ ആദ്യ ആവശ്യം കേട്ട് ചിരി അടക്കാനായില്ല. ‘നമുക്ക് കൂടുതല്‍ നായക്കുട്ടികളും അവര്‍ക്ക് വേണ്ട കുറേ കളിപ്പാട്ടങ്ങളും വാങ്ങാം’ എന്നായിരുന്നു ബെക്കി ബോസ്റ്റണിന്റെ മറുപടി. പിന്നീട് നീണ്ട ലിസ്റ്റ് ഇട്ടെങ്കിലും ആദ്യ പരിഗണന നായക്കുട്ടിയും അതിനുള്ള കളിപ്പാട്ടങ്ങളും തന്നെയാണെന്ന് പാറ്റ് ഉറപ്പിച്ചു കഴിഞ്ഞു.
മുന്‍പ് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സാണ് 14.5 ന് രാജസ്ഥാന്‍ റോയല്‍സിലേക്ക് 2018ല്‍ പോയ വിലകൂടിയ താരം. ഈ നേട്ടമാണ് പാറ്റ് കമ്മിന്‍സ് മറികടന്നത്.















