ലണ്ടന്‍: പാകിസ്താന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹാഫിസിനെ ഇംഗ്ലണ്ടില്‍ ബൗളിംഗ് വിലക്ക്. ബൗളിംഗ് ആക്ഷനിലുള്ള സംശയമാണ് വിലക്കിനുള്ള കാരണം. ഇംഗ്ലണ്ടിലെ പ്രാദേശിക ലീഗിലെ മിഡില്‍സെക്‌സിന്റെ മികച്ചതാരമാണ് ഹാഫിസ്.
കഴിഞ്ഞ ദിവസം മിഡില്‍സെക്‌സും സോമര്‍സെറ്റും തമ്മിലുള്ള വൈറ്റാലിറ്റി ബ്ലാസ്റ്റ് ടി 20 മത്സരത്തിനിടെയാണ് ഫീല്‍ഡ് അമ്പയര്‍ ബൗളിംഗ് ആക്ഷനിലെ പ്രശ്‌നം തിരിച്ചറിഞ്ഞത്. കളിക്കിടെ പലതവണ അമ്പയര്‍ പ്രശ്‌നം ചൂണ്ടിക്കാട്ടിയതോടെ ക്രിക്കറ്റ് ബോര്‍ഡ് വീഡിയോ പരിശോധിച്ചാണ് വിലക്കാന്‍ തീരുമാനിച്ചത്. ഓഫ് ബ്രേക്ക് ബൗളിംഗിലെ 15ഡിഗ്രി വരെ കൈമടങ്ങാമെന്ന പരിധിയാണ് ഹാഫിസ് ലംഘിച്ചത്.
മിഡില്‍സെക്‌സിനായി ഹാഫിസ് നിലവില്‍ നാലു കളികളിലായി 115 റണ്‍സും രണ്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവിലിയേഴ്‌സിന് പകരമായിട്ടാണ് ഹാഫിസിനെ എടുത്തത്.















