മുംബൈ: ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ മെഡല്‍ പ്രതീക്ഷയായ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ പരിക്കില്‍ നിന്ന് അതിവേഗം മടങ്ങിവരാനുള്ള പരിശ്രമത്തിലാണ്. നിലവില്‍ മുംബൈയില്‍ ചികിത്സയിലാണ് ദീര്‍ഘദൂര ഇനങ്ങളിലെ താരം. അമേരിക്കയിലെ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്.
ട്രാക്ക് ആന്റ് ഫീല്‍ഡിലെ 1500,800 മീറ്ററുകളില്‍ ഇന്ത്യന്‍ പ്രതീക്ഷയാണ് ജിന്‍സണ്‍. 2020യില്‍ ടോക്കിയോവില്‍നടക്കുന്ന ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പാണ് വൈകുന്നത്. അടുത്തമാസത്തോടെ ട്രാക്കിലിറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് പരിശീലകര്‍ പറയുന്നത്. ബര്‍ലിനില്‍ നടന്ന ലോക ചലഞ്ച് മീറ്റില്‍ 1500 മീറ്ററിലെ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡാണ് തിരുത്തിയ ആത്മവിശ്വാസത്തിലാണ് ജിന്‍സണ്‍. അന്ന് ഒരു സെക്കന്റിന്റെ വളരെ ചെറിയ വ്യത്യസത്തിനാണ് ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക് നഷ്ടപ്പെട്ടത്.















