ഒപ്പം ഇരുന്ന് ആഹാരം കഴിക്കാറില്ല, കഴിവുകള്‍ അംഗീകരിച്ചില്ല; ഹിന്ദുവായതില്‍ ഡാനിഷ് കനേറിയ പാകിസ്താന്‍ ടീമില്‍ വിവേചനം നേരിട്ടെന്ന് ഷുഹൈബ് അക്തര്‍, സത്യമെന്ന് ഡാനിഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒപ്പം ഇരുന്ന് ആഹാരം കഴിക്കാറില്ല, കഴിവുകള്‍ അംഗീകരിച്ചില്ല; ഹിന്ദുവായതില്‍ ഡാനിഷ് കനേറിയ പാകിസ്താന്‍ ടീമില്‍ വിവേചനം നേരിട്ടെന്ന് ഷുഹൈബ് അക്തര്‍, സത്യമെന്ന് ഡാനിഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2019, 09:22 am IST
FacebookTwitterWhatsAppTelegram

കറാച്ചി: ഹിന്ദുവായതിനാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ കടുത്ത വിവേചനം നേരിട്ടിരുന്നുവെന്ന ഷുഹൈബ് അക്തറിന്റെ വെളിപ്പെടുത്തല്‍. ഹിന്ദുവാണ് എന്ന കാരണത്തിലാണ് ഡാനിഷ് കനേറിയ വിവേചനം നേരിട്ടതെന്നാണ് ഷുഹൈബ് വെളിപ്പെടുത്തിയത്. ഗെയിം ഓണ്‍ ഹെ എന്ന ക്രിക്കറ്റ് പരിപാടിക്കിടെയാണ് ഷുഹൈബ് അക്തര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അനില്‍ ദല്‍പതിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പാകിസ്താനെ പ്രതിനിധീകരിച്ച ഹിന്ദു താരമാണ് ഡാനിഷ്. അതേസമയം ഷുഹൈബ് വെളിപ്പെടുത്തിയത് സത്യമാണെന്ന് പ്രതികരിച്ച് ഡാനിഷും രംഗത്തെത്തിയിരുന്നു. വിവേചനം കാണിച്ച താരങ്ങളുടെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് ഡാനിഷ് പറഞ്ഞു. അന്ന് അത് പറയാന്‍ തനിക്ക് ഭയമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തുറന്ന് പറയാന്‍ ഭയമില്ലെന്നും ഡാനിഷ് വെളിപ്പെടുത്തി.

ഡാനിഷിന്റെ പ്രകടന മികവ് ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ല. രാജ്യത്തിന് വേണ്ടി നിരവധി വിക്കറ്റുകള്‍ ഡാനിഷ് വീഴ്‌ത്തിയിരുന്നു. ഹിന്ദുവായതിനാല്‍ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും ടീം അംഗങ്ങള്‍ തയ്യാറായിരുന്നില്ലെന്നും ഷുഹൈബ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് സംസാരിച്ചപ്പോഴൊക്കെ ടീം ക്യാപ്റ്റന്‍ ഉള്‍പ്പെടെ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും അക്തര്‍ പറഞ്ഞു.

കളിയിലെ വിജയത്തിന്റെ ക്രെഡിറ്റ് ഡാനിഷിന് നല്‍കാന്‍ സഹതാരങ്ങള്‍ ഒരിക്കലും തയാറായിരുന്നില്ല. 2005-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസ് പാകിസ്താന്‍ ജയിച്ചത് ഡാനിഷിന്റെ മികവിലായിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ ആരും തയാറായില്ല. പാകിസ്താനില്‍ ജനിച്ച ഒരു ഹിന്ദുവിന് ജന്മരാജ്യത്തിന് വേണ്ടി കളിക്കാന്‍ അവകാശമുണ്ടെന്നും അക്തര്‍ പറഞ്ഞു.

പാകിസ്താന് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ കളിക്കാരുടെ പട്ടികയില്‍ വസിം അക്രം, വഖാര്‍ യൂനിസ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ഡാനിഷിന്റെ സ്ഥാനം. ഇത്തരമൊരു മികച്ച കളിക്കാരനോട് മതത്തിന്റെ പേരില്‍ വേര്‍തിരിവ് കാട്ടുന്നത് പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു. പാകിസ്ഥാനില്‍ ഹിന്ദുക്കളെ മറ്റൊരു രീതിയിലാണ് കാണുന്നത്.

പാകിസ്താനില്‍ ന്യൂനപക്ഷ വിഭാഗം വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുവെന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുകയാണ് ഷുഹൈബ് അക്തര്‍. ദേശീയ താരത്തിന് ഇത്രയും അവഗണന നേരിട്ടെങ്കില്‍ ന്യൂനപക്ഷമായ സാധാരണക്കാര്‍ എത്രത്തോളം പീഡനം നേരിടുന്നുണ്ടാകുമെന്നത് ഊഹിക്കാം. ഇന്ത്യയില്‍ പൗരത്വ ഭേഗദതി നിയമം പാസക്കിയതിന് പിന്നാലെയാണ് പാകിസ്താനില്‍ ഹിന്ദുവെന്ന പേരില്‍ വിവേചനം നേരിടുന്നുവെന്ന അക്തറിന്റ വെളിപ്പെടുത്തല്‍.

Tags: CABCAA
Share5460TweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies