മിലാന്‍: ഫുട്‌ബോളില്‍ നിന്നും വിരമിച്ച ശേഷമുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് ഫുഡ്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുഡ്‌ബോളില്‍ നിന്നും വിരമിച്ച ശേഷം ഹോളിവുഡ് സിനിമയില്‍ നായകനാകണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം.
നാല്‍പതാം വയസിലും പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തുടരുന്ന താരങ്ങള്‍ ഉണ്ട്. അതുപോലെ മികവ് കാട്ടാന്‍ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിയറില്‍ നേടിയതെല്ലാം ഫുട്‌ബോള്‍ തന്നതാണ്.
ജീവിത വിജയത്തിന് പിന്നില്‍ അര്‍പ്പണ ബോധമല്ലാതെ മറ്റ് വിജയ മന്ത്രങ്ങളില്ല. ഈ 34 -ാം വയസിലും കിരീടങ്ങള്‍ നേരിടാനുള്ള ശാരീരിക ക്ഷമതയും അതിനായി കഠിനാധ്വാനം ചെയ്യാനുള്ള മനസും തനിക്കുണ്ട്. ശരീരം ഫുട്‌ബോളിന് വഴങ്ങുന്നില്ലെന്ന് തോന്നി തുടങ്ങിയാല്‍ കളി മതിയാക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.















