ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിലേറ്റ അപ്രതീക്ഷിത പരാജയം ഒഴിച്ച് നിർത്തിയാൽ ടീം ഇന്ത്യ വളരെ നേട്ടങ്ങളുണ്ടാക്കിയ ഒരു വർഷം തന്നെയായിരുന്നു 2019. പോയവർഷം ടീമിന് അഭിമാനിക്കാവിന്ന ഒട്ടേറെ നേട്ടങ്ങളും സ്വന്തമാക്കാനായി. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ടീമിന്റെ പ്രതീക്ഷകളും ഏറെയാണ്. ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളെ വരാനിരിക്കുന്നത് ട്വന്റി20 ലോകകപ്പും ഏഷ്യാകപ്പും അടക്കം വമ്പൻ ടൂർണമെന്റുകളടക്കം ആവേശപ്പൂരം തന്നെയാണ്.
ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയോടെയാണ് ഇന്ത്യ പുതുവർഷത്തെ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. നാട്ടിൽ നടക്കുന്ന ഈ പരമ്പരയ്‌ക്ക് ശേഷം കരുത്തരായ ഓസ്ട്രേലിയയെ നേരിടും. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ രണ്ട് പരമ്പരകളും ജനുവരി മാസത്തിൽ തന്നെയാണ് നടക്കുന്നത്.
ഇതിന് ശേഷം ടീം ന്യൂസിലൻഡിലേക്ക് പോകും. ജനുവരി 24 മുതൽ മാർച്ച് 4 വരെ ന്യൂസിലൻഡ് പര്യടനം. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് കിവീസിനെതിരായ പരമ്പരയിലുള്ളത്. ശേഷം തിരിച്ചെത്തുന്ന ടീമിന്റെ അടുത്ത പരമ്പര ദക്ഷിണാഫ്രിക്കക്കെതിരെയാണ്. നാട്ടിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങൾ മാത്രമാണുള്ളത്.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ കുട്ടിക്രിക്കറ്റിന്റെ പൂരമായ ഐപിഎല്ലാണുള്ളത്. മാർച്ച് 29 ന് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ വിദേശ താരങ്ങൾക്ക് വേറെ മത്സരങ്ങളുള്ളതിനാൽ ഇത് ഏപ്രിൽ ആദ്യവാരത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
ഐപിഎല്ലിന് ശേഷം ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിന് പോകും. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യയ്‌ക്ക് ശ്രീലങ്കയിലുള്ളത്. ജൂലൈയിലാണ് പരമ്പര. ശേഷം സെപ്റ്റംബറിൽ ഏഷ്യാകപ്പ് നടക്കും. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പിൽ ഇന്ത്യ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഏഷ്യാകപ്പിന് ശേഷം ട്വന്റി 20 ലോകകപ്പിന് മുൻപായി ഇന്ത്യ നിലവിലെ ഏകദിന ലോകചാമ്പ്യൻമാരായ ഇഗ്ലണ്ടുമായി ഒരു ഹോം പരമ്പര കളിക്കുന്നുണ്ട്. സെപ്റ്റംബറിലാണ് നടക്കുന്ന പരമ്പരയിൽ ട്വന്റി20 മത്സരങ്ങൾ മാത്രമായിരിക്കുമുള്ളത്.
കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യൻമാരെ കണ്ടെത്തുന്നതിനുള്ള ട്വന്റി 20 ലോകകപ്പ് ഒക്ടോബർ, നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കും. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ലോകകപ്പ്. ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്ക് ഓസ്ട്രേലിയയിൽ ഒരു പരമ്പര കൂടിയുണ്ട്. മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ലോകകപ്പിന് പിന്നാലെ നവംബറിൽ ആരംഭിക്കുന്ന പരമ്പര ഡിസംബർ വരെ നീളും. ഇതോടെ ഇന്ത്യയുടെ 2020ലെ മത്സരങ്ങൾക്ക് അവസാനമാകും.
ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം
ജനുവരി 5 – ഒന്നാം ടി20 – വാങ്കഡെ സ്റ്റേഡിയം
ജനുവരി 7 – രണ്ടാം ടി20 – ഇൻഡോർ സ്റ്റേഡിയം
ജനുവരി 10 – മൂന്നാം ടി20 – പൂനെ സ്റ്റേഡിയം
ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം
ജനുവരി 14 – ഒന്നാം ഏകദിനം – വാങ്കഡെ സ്റ്റേഡിയം
ജനുവരി 17 – രണ്ടാം ഏകദിനം – രാജ്കോട്ട് സ്റ്റേഡിയം
ജനുവരി 19 – മൂന്നാം ഏകദിനം – ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളുരു
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം
ജനുവരി 24 – ഒന്നാം ടി20 – ഓക്‌ലൻഡ്
ജനുവരി 26 – രണ്ടാം ടി20 – ഓക്‌ലൻഡ്
ജനുവരി 29 – മൂന്നാം ടി20 – ഹാമിൽട്ടൺ
ജനുവരി 31 – നാലാം ടി20 – വെല്ലി ങ്ടൺ
ഫെബ്രുവരി 2 – അഞ്ചാം ടി20 – ബേ ഓവൽ
ഫെബ്രുവരി 5 – ഒന്നാം ഏകദിനം – ഹാമിൾട്ടൺ
ഫെബ്രുവരി 8 – രണ്ടാം ഏകദിനം – ഓക്‌ലൻഡ്
ഫെബ്രുവരി 11 – മൂന്നാം ഏകദിനം – ബേ ഓവൽ
ഫെബ്രുവരി 21- ഒന്നാം ടെസ്റ്റ് – വെല്ലിങ്ടൺ
ഫെബ്രുവരി 29 – രണ്ടാം ടെസ്റ്റ് – ക്രൈസ്റ്റ് ചർച്ച്
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം
മാർച്ച് 12 – ഒന്നാം ഏകദിനം – ധർമ്മശാല
മാർച്ച് 15 – രണ്ടാം ഏകദിനം – ലഖ്‌നൗ
മാർച്ച് 18 – മൂന്നാം ഏകദിനം – കൊൽക്കത്ത















