പുതുവര്‍ഷം ആഘോമാക്കി ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദിനെതിരെ 5-1ന്റെ തകര്‍പ്പന്‍ ജയം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പുതുവര്‍ഷം ആഘോമാക്കി ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദിനെതിരെ 5-1ന്റെ തകര്‍പ്പന്‍ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2020, 10:36 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പുതുവര്‍ഷത്തിലെ ആദ്യ മത്സരം ആഘോഷമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കിയത്.

നായകന്‍ ബര്‍തലോമിയോ ഒഗ്ബച്ചെയുടെ ഇരട്ടഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് മികച്ച മാര്‍ജിനിലുള്ള വിജയം സമ്മാനിച്ചത്. റാഫേല്‍ മെസി ബൗളി, വ്‌ലാട്‌കോ ഡ്രോബറോവ്, സെയ്ത്യാസെന്‍ സിംഗ് എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കി. ബോബോയാണ് ഹൈദരബാദിന്റെ ആശ്വാസ ഗോള്‍ നേടിയത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തില്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെയും റാഫേല്‍ മെസി ബൗളിയും ഒരുമിച്ചെത്തിയതായിരുന്നു മത്സരത്തിലെ സവിശേഷത. മെസി ബൗളിയും ഒഗ്‌ബെച്ചെയും തുടക്കത്തില്‍ തന്നെ ഹൈദരാബാദ് ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചു വിട്ടിരുന്നു. എന്നാല്‍ ഒഗ്‌ബെച്ചെയുടെ ഷോട്ട് പുറത്തേക്ക് പോയി. 10ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് കോര്‍ണര്‍ കിട്ടിയെങ്കിലും ഹൈദരാബാദ് പ്രതിരോധം അത് തട്ടിയകറ്റി.

പതിനാലാം മിനിറ്റില്‍ നേടിയ ഗോളിലൂടെ സന്ദര്‍ശകര്‍ മുന്നിലെത്തി. മാഴ്‌സെലീന്യോയുടെ നീക്കത്തില്‍ ബോബോയാണ് ഗോളടിച്ചത്. ഒരു ഗോളിനു പിന്നിലായതോടെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിക്കുള്ള ശ്രമങ്ങളാരംഭിച്ചു. 33ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം പിറന്നു. ഒഗ്‌ബെച്ചെയുടെ ഒന്നാന്തരം നീക്കം കൊച്ചി സ്‌റ്റേഡിയത്തിലെ കാണികള്‍ക്ക് വിരുന്നൊരുക്കി. ഹൈദരാബാദ് പ്രതിരോധത്തെ പിളര്‍ത്തി സുയ് വര്‍ലൂണിന്റെ ത്രൂബോള്‍. ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണി പന്ത് ക്ലിയര്‍ ചെയ്യാന്‍ മുന്നിലേക്ക് ഓടിയെങ്കിലും ഒഗ്‌ബെച്ചെ കട്ടിമണിയെ വെട്ടിച്ച് ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് ഷോട്ട് പായിച്ചു.

ഒപ്പമെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. ആദ്യ ഗോള്‍ നേടി ആറ് മിനിറ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. നിങ് സെയ്ത്യാസെന്‍ നീട്ടി നല്‍കിയ ഒന്നാന്തരം ക്രോസാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഡ്രോബറോവിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി വലയില്‍. മൂന്നാമത്തെ ഗോളിനും അധികം കാത്തിരിക്കേണ്ടിവന്നില്ല. ഹാളീചരണ്‍ നര്‍സാറിയുമായുള്ള നീക്കത്തിനൊടുവില്‍ മെസി ബൗളി വല കുലുക്കി. ആഘോഷത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിച്ചത്.

രണ്ടാംപകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് നിറഞ്ഞാടിയതോടെ ആരാധകര്‍ ആവേശത്തിലായി. ബ്രേക്കിന് ശേഷമുള്ള 10ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് നാലാംഗോളും സ്വന്തമാക്കി. കര്‍ണെയ്‌റോ ഒരുക്കിയ അവസരത്തില്‍ സെയ്ത്യാസെന്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ഹൈദരാബാദിന്റെ വല കുലുക്കിയപ്പോള്‍ സ്‌റ്റേഡിയം ഇളകിമറഞ്ഞു. 75-ാം മിനിറ്റില്‍ ഒഗ്‌ബെച്ചെ വീണ്ടും കൊടുങ്കാറ്റായി. ഗോള്‍ കീപ്പര്‍ ടി.പി രെഹ്‌നേഷിന്റെ ലോംഗ്് ബോള്‍ ഏറ്റുവാങ്ങി മുന്നേറിയ മെസി ബൗളി ബോക്‌സില്‍ കടന്ന് ഒഗ്‌ബെച്ചെയ്‌ക്ക് പാസ് നല്‍കി. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ജയം പൂര്‍ത്തിയാക്കി. ആ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ 100-ാം ഗോളുമായി.

ജയത്തോടെ 11 കളികളില്‍ 11 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തെത്തി. ജനുവരി 12ന് കൊല്‍ക്കത്തയില്‍ എടികെയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.

Share156
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies