5000 പേരുടെ സംയുക്തസേന; മണിക്കൂറുകള്‍ക്കകം ഏതു പ്രദേശവും സുസജ്ജമായ സൈനികതാവളമാക്കാനുള്ള കഴിവ്; വിമാനങ്ങളും യുദ്ധക്കപ്പലും ഒരുമിച്ച് നീങ്ങും : ഒരുങ്ങുന്നത് 8 സംയുക്ത സേനാ വിഭാഗം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

5000 പേരുടെ സംയുക്തസേന; മണിക്കൂറുകള്‍ക്കകം ഏതു പ്രദേശവും സുസജ്ജമായ സൈനികതാവളമാക്കാനുള്ള കഴിവ്; വിമാനങ്ങളും യുദ്ധക്കപ്പലും ഒരുമിച്ച് നീങ്ങും : ഒരുങ്ങുന്നത് 8 സംയുക്ത സേനാ വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2020, 12:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സംയുക്തസേനാ വിഭാഗം അതിവേഗം ഒരുങ്ങുന്നതായി കരസേനാ മേധാവി ജനറല്‍ നരവാനേ. ഹിമാചലിലും പശ്ചിമ ബംഗാളിലുമായി ഒരുങ്ങുന്നത് 5000 പേരടങ്ങുന്ന 8 സമ്പൂര്‍ണ്ണ സജ്ജമായ സംയുക്ത സേനാ കേന്ദ്രങ്ങളാണ്. സ്വയം പര്യാപ്്തമായ കേന്ദ്രത്തിന്റെ കീഴില്‍ വിമാനങ്ങളും ആത്യാധുനിക വാര്‍ത്താവിനിമയ സംവിധാനവും എഞ്ചിനീയര്‍മാരും തയ്യാറായിക്കൊണ്ടിരിക്കുന്നതായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേ പറഞ്ഞു.

മൂന്ന് സേനയുടേയും തിരഞ്ഞെടുക്കപ്പെട്ട ആയ്യായിരം പേരാണ് ഒരു യൂണിറ്റിലുണ്ടാവുക. യുദ്ധവിമാനങ്ങളും  എഞ്ചിനീയര്‍മാരും കമ്യൂണിക്കേഷന്‍ വിദഗ്ധരുമടങ്ങുന്നതാണ് യൂണിറ്റെന്നും ജനറല്‍ നരവാനേ അറിയിച്ചു. അതിവേഗത്തിലും ശക്തമായും ആക്രമിക്കാനുള്ള ക്ഷമതയുള്ളവര്‍ മാത്രമാണ് സേനയിലുണ്ടാവുക. അതിര്‍ത്തിയിലെ ഒരു യുദ്ധസമാന അന്തരീക്ഷത്തിനെതിരെ കരസേന നീങ്ങുന്നതിന്റെ വേഗതയേക്കാള്‍ പതിന്മടങ്ങില്‍ സംയുക്തസേനയുടെ പുതിയ യൂണിറ്റ് നിശ്ചയിച്ച സ്ഥലത്തെത്തും.

നിലവില്‍ കരസേനയില്‍ 13 ലക്ഷം സൈനികരാണുള്ളത്. ഈ സംവിധാനത്തെയാണ് 5000 പേരുടെ യൂണിറ്റുകളാക്കി പുനസജ്ജീകരണം നടത്തുക. ഒരു യൂണിറ്റ് കരയിലും കടലിലും ആകാശത്തും ഒരു പോലെ പോരാടാന്‍ സ്വയം സജ്ജമായിരിക്കും. അവരുടെ കേന്ദ്രം എല്ലാ ആധുനിക സംവിധാനത്തോടുകൂടിയുള്ളതായിരിക്കും. കരസേനയുടെ നീക്കത്തിന് വേഗതകൂട്ടാന്‍ വിമാനസംവിധാനം അതാത് യൂണിറ്റിന് സ്വന്തമാകുന്നതോടെ കാര്യങ്ങള്‍ അതിവേഗമാണ് നീങ്ങുക.

നിലവില്‍ 14 യൂണിറ്റുകളായി 40,000 മുതല്‍ 60,000 വരെയുള്ള കരസേനാ യൂണിറ്റുകളെ സംയുക്തസേനാ സംവിധാനവുമായി കൂട്ടിയിണക്കാനുള്ള തയ്യാറെടുപ്പ് നടന്നു വരികയാണെന്നും നരവാനേ അറിയിച്ചു. കരസേനയില്‍ നിലവില്‍ ബ്രിഗേഡിയര്‍മാരുടെ കീഴിലുള്ള 3000 പേരുടെ യൂണിറ്റും അതില്‍ക്കൂടുതലുള്ള ഡിവിഷനുകളില്‍ 12000 സൈനികരുമാണുള്ളത്. എന്നാല്‍ സംയുക്തസേനാ വിഭാഗം യൂണിറ്റ് 5000 പേരുടേതിന്റെ പൂര്‍ണ്ണ ചുമതലകള്‍ മേജര്‍ ജനറല്‍മാര്‍ക്കായിരിക്കുമെന്നും നരവാനേ പറഞ്ഞു.

ഭൂപ്രകൃതി, ഭീഷണി സാധ്യതകള്‍ എന്നിവ അനുസരിച്ചാണ് സൈനിക വിഭാഗത്തിന്റെ സജ്ജീകരണം നടത്തുക. ഹിമാചല്‍ പ്രദേശിലെ യോള്‍ സൈനിക കേന്ദ്രത്തിലെ 9-ാം കോര്‍പ്‌സ് വിഭാഗം, പശ്ചിമ ബംഗാളിലെ മലനിരയായ പനഗഡ് കേന്ദ്രമായ 17-ാം കോര്‍പ്‌സ് വിഭാഗം, വടക്കന്‍ ബംഗാളിലെ സുക്‌നയിലെ 33-ാം കോര്‍പ്‌സ് വിഭാഗം എന്നിവയുടെ കീഴിലായി 8 സംയുക്ത സേനാ വിഭാഗം തയ്യാറാവുകയാണ്. ജൂണ്‍ മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണസജ്ജമാക്കലാണ് ലക്ഷ്യമെന്നും ജനറല്‍ നരവാനേ പറഞ്ഞു.

Share943
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies