ഇന്‍ഡോര്‍: ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്‍ഡോറില്‍ രാത്രി 7 മണിക്കാണ് മത്സരം. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനാല്‍ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.
സ്വന്തം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ബംഗ്ലാദേശിനെയും മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാനും പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ മടങ്ങിയെത്തിയ ജസ്പ്രീത് ബൂമ്രയുമാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍.
അതേസമയം, ഇന്നത്തെ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായില്ലെങ്കില്‍ രോഹിത്തിനെ മറികടന്ന് ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കും. രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയാല്‍ ട്വന്റി20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ബൂമ്രയെ കാത്തിരിക്കുന്നത്. നിലവില്‍ 52 വിക്കറ്റുകള്‍ നേടിയ രവിചന്ദ്രന്‍ അശ്വിനാണ് ഒന്നാമത്.















