ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിലെ സെമി പോരാട്ടം ഇന്ന് തുടങ്ങുന്നു. ഇംഗ്ലീഷ് ക്ലബ്ബുകളുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ ഏറ്റുമുട്ടും രണ്ടു പാദങ്ങളായി നടക്കുന്ന മത്സരത്തില്‍ യുണൈറ്റഡിനാണ് മുന്‍തൂക്കം. രണ്ടാം സെമിയില്‍ ലെസ്റ്ററും ആസ്റ്റണ്‍ വില്ലയും ഏറ്റുമുട്ടും.
നിലവില്‍ കരബാവോ കപ്പെന്ന് അറിയപ്പെടുന്ന പോരാട്ടം യുവേഫാ യൂറോപ്പാ ലീഗിനായുള്ള യോഗ്യതാ മത്സരമാണ്. നിലവില്‍ 6 തവണ കിരീടം ചൂടിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ചാമ്പ്യന്മാര്‍. നോക്കൗട്ട് രീതിയില്‍ നടക്കുന്ന ക്ലബ്ബ് ഫുട്‌ബോളാണിത്.
2020ല്‍ നടക്കുന്നത് ഇംഗ്ലീഷ് ലീഗ് കപ്പിന്റെ 60-ാം പതിപ്പാണ്. 5 പ്രമുഖ ക്ലബ്ബുകള്‍ ലീഗ് കപ്പ് നേടിയിട്ടുണ്ട്. 8 തവണ ലീഗ് കപ്പ് നേടിയ ലിവര്‍പൂളാണ് ലീഗ്് കപ്പ് ചരിത്രത്തില്‍ കൂടുതല്‍ തവണ ചാമ്പ്യന്മാരായത്. 6 തവണ നേടിയിട്ടുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. ചെല്‍സി 6 തവണ ലീഗ് കപ്പ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ റണ്ണറപ്പാണ് ചെല്‍സി. ആസ്റ്റണ്‍ വില്ലയാണ് 5 തവണ ചാമ്പ്യന്മാരായ രണ്ടാമത്തെ ടീം. മാഞ്ചസ്റ്റര്‍ യുണൈറ്റഡും മുന്‍പ് 5 തവണ ലീഗ് കപ്പില്‍ മുത്തമിട്ട ടീമാണ്.















