ഇന്ത്യയുടെ ആയുധ ശേഖരത്തിലേയ്‌ക്ക് പുതിയ ബാലിസ്റ്റിക്ക് മിസൈൽ എത്തുന്നു . വ്യോമസേനയ്‌ക്കായി ഡി ആർ ഡി ഒ ഒരുക്കിയ മിസൈൽ പരീക്ഷണങ്ങൾക്ക് ശേഷം സേനയുടെ ഭാഗമാകാൻ സജ്ജമായി കഴിഞ്ഞു .
രാജ്യ തലസ്ഥാനത്ത് മിസൈൽ കവചം എത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതി തേടിയിരിക്കുകയാണ് സൈനിക മേധാവികൾ .
റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ്–400 എന്ന ആന്റി-ബാലിസിറ്റിക് മിസൈലിനൊപ്പം ശത്രു രാജ്യങ്ങളുടെ ഏത് ന്യൂക്ലിയാർ ആക്രമണങ്ങളെയും തകർക്കാൻ കഴിവുള്ളതാണ് ഡി ആർ ഡി ഒ വികസിപ്പിച്ചെടുത്ത പുതിയ ബാലിസ്റ്റിക്ക് മിസൈലും .
റഡാറുകളും മിസൈലുകളും ഉൾപ്പെടെ ഇതുവരെ നടത്തിയ എല്ലാ പരീക്ഷണങ്ങളും വിജയിച്ചു. വ്യോമസേനയും സിസ്റ്റം വികസിപ്പിച്ചെടുത്ത ഡിആർഡിഒയും ഇനി തേടുക സർക്കാരിന്റെ അനുമതിയാണെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു .
കഴിഞ്ഞ മാർച്ചിൽ നടന്ന ആന്റി സാറ്റലൈറ്റ് മിസൈലിന്റെ വിജയകരമായ പരീക്ഷണം ബിഎംഡി പ്രോഗ്രാമിന് വലിയ പ്രോത്സാഹനമായിരുന്നു. എ-സാറ്റ് പരീക്ഷണത്തിലൂടെ ഇന്ത്യ ബഹിരാകാശത്ത് കുതിക്കുന്നതും കരുത്താകുന്നു .
അനുമതി ലഭിച്ചുകഴിഞ്ഞാൽ, മൂന്ന് , നാലു വർഷത്തിനുള്ളിൽ മിസൈൽ കവചം ഡൽഹിയിൽ സ്ഥാപിക്കാൻ സാധിക്കും .1998 ൽ പാകിസ്ഥാന്റെ കന്നി ആണവപരീക്ഷണത്തിനും ചൈന ഈ മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങൾക്കും പിന്നാലെ 1999 ലാണ് ഇന്ത്യയുടെ ബാലിസ്റ്റിക്ക് മിസൈൽ പദ്ധതി ആരംഭിച്ചത് .ഭൗമാന്തരീക്ഷത്തിനുള്ളിലും, പുറത്തും രണ്ട് തലങ്ങളിലാണ് ഈ ബാലിസ്റ്റിക്ക് മിസൈൽ പ്രവർത്തിക്കുന്നത് .















