ആപത്തില്‍ തങ്ങളെ സഹായിച്ചവര്‍ക്ക് നന്ദി അറിയിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ മനുഷ്യന്‍ പലപ്പോഴും അപകടത്തില്‍ തങ്ങളെ സഹായിച്ചവരെ അവഗണിച്ച് കടന്നു പോകാറുണ്ട്. ബുദ്ധിയും മാനുഷിക പരിഗണനയും കഴിവും ഒക്കെ ഏറെയുണ്ടെങ്കിലും ചിലപ്പോഴൊക്കെ വിവേക ശൂന്യരായിട്ടായിരിക്കും മനുഷ്യര്‍ പെരുമാറുന്നത്. എന്നാല്‍ മൃഗങ്ങള്‍ അങ്ങനെയല്ല. സഹായിക്കുന്നവരോട് എന്നും കടപ്പെട്ടിരിക്കുന്നവരാണ് മൃഗങ്ങള്‍. അത്തരത്തിലൊരു വീഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ക്യൂന്‍ ആബി എന്ന പതിമൂന്ന് വയസുള്ള ഒരു കങ്കാരുവാണ് വീഡിയോയിലെ താരം. ആബി തന്റെ ദിവസം തുടങ്ങുന്നത് തന്നെ വന്യജീവി സങ്കേതത്തിലെ ജീവനക്കാരെ കെട്ടിപിടിച്ചുകൊണ്ടാണ്. വേട്ടക്കാരില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയതിന്റെ നന്ദി സൂചകമായാണ് ആബി ജീവനക്കാരെ കെട്ടിപിടിക്കുന്നത്. ആബി കുഞ്ഞായിരുന്നപ്പോള്‍ തന്നെ അവളുടെ അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് ആബിയെ നോക്കിവളര്‍ത്തിയത് ഈ വന്യജീവി സങ്കേതത്തിലെ ജീവനക്കാരാണ്.
ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിംഗിലാണ് ആബി കഴിയുന്നത്. ക്രിസ് ബൊഗ്‌ള എന്ന മൃഗ സംരക്ഷകയാണ് സങ്കേതം നടത്തുന്നത്. പത്ത് കൊല്ലങ്ങളായി പ്രത്യേക തരത്തിലുള്ള ഒരു ആത്മബന്ധമാണ് ആബിയും ജീവനക്കാരും തമ്മിലുള്ളത്. കങ്കാരുവും മനുഷ്യനും തമ്മിലുള്ള സ്‌നേഹവും കരുതലും വെളിവാകുന്ന ഈ വീഡിയോ ഏവരിലും അമ്പരപ്പുളവാക്കിയിരിക്കുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നിരവധി പേര്‍ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.
https://www.facebook.com/thekangaroosanctuary/videos/467247493963355/















