മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് വലന്‍സിയക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ ഫൈനലില്‍ കടന്നു. 3-1നാണ് റയല്‍ ജയിച്ചത്. രണ്ടാം സെമിയില്‍ ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും.
ടോണീ ക്രൂസാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. 15-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ മുതലാക്കിയായിരുന്നു ഗോള്‍. 39-ാം മിനിറ്റില്‍ ഇസ്‌കോയാണ് റയലിനായി രണ്ടാം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചാണ് റയല്‍ മാഡ്രിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്.
മികച്ച കളിപുറത്തെടുക്കാനാകാതെ വിഷമിക്കുന്ന വലന്‍സിയയെയാണ് കളിയിലുടനീളം കണ്ടത്. കളിയുടെ അധികസമയത്ത് 92-ാം മിനിറ്റില്‍ ഡാനിയേല്‍ പറേജോയാണ് വലന്‍സിയക്കായി ഏക ആശ്വാസഗോള്‍ നേടിയത്.
രണ്ടാം സെമിയില്‍ നാളെ ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. ഇതിലെ വിജയികള്‍ 12-ാം തീയതി ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടും.















