'ലോകകപ്പ് നേരത്തേ തീരുമാനിച്ചു; അര്‍ജന്റീനയ്ക്ക് ഇപ്പോഴേ കപ്പ് കൊടുക്കാം' ഫിഫയ്ക്കെതിരെ ഈജിപ്ത് താരം സിക്കോയുടെ രൂക്ഷ വിമര്‍ശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘ലോകകപ്പ് നേരത്തേ തീരുമാനിച്ചു; അര്‍ജന്റീനയ്‌ക്ക് ഇപ്പോഴേ കപ്പ് കൊടുക്കാം’ ഫിഫയ്‌ക്കെതിരെ ഈജിപ്ത് താരം സിക്കോയുടെ രൂക്ഷ വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 03:38 pm IST
Facebook
Twitter
WhatsAppTelegram

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് ഏറ്റുവാങ്ങിയ തോല്‍വിക്ക് പിന്നാലെ ഫിഫയ്‌ക്കും റഫറിയിംഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഈജിപ്ത് താരം മുസ്തഫ സിക്കോ. ടൂര്‍ണമെന്റ് ചില വമ്പന്‍ ടീമുകള്‍ക്ക് അനുകൂലമായി നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ചതാണെന്നും ലോകകപ്പ് നേടാന്‍ പോകുന്ന അര്‍ജന്റീനയെ ഇപ്പോള്‍തന്നെ അഭിനന്ദിക്കുന്നുവെന്നും സിക്കോ ആരോപിച്ചു. മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം.

‘റഫറി നീതി പുലര്‍ത്തിയില്ല. ഇത് ഫുട്‌ബോളിന് നല്ല സന്ദേശമല്ല. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. പക്ഷേ, റഫറിയുടെ ഒരു തെറ്റായ തീരുമാനം ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും ഇല്ലാതാക്കി. ഈ ടൂര്‍ണമെന്റ് ചില വലിയ ടീമുകള്‍ക്കായി നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ചതാണ്. അര്‍ജന്റീനയെ പോലൊരു ടീമിനെതിരെ 2-0ന് ഞങ്ങള്‍ ജയിക്കുന്നത് അവര്‍ക്ക് വേണ്ടായിരുന്നില്ല,’ സിക്കോ പറഞ്ഞു.

അട്ടിമറി ജയം പ്രതീക്ഷിച്ചിരുന്ന ആരാധകരോട് ക്ഷമ ചോദിച്ച സിക്കോ, ‘കാര്യങ്ങള്‍ ഞങ്ങളുടെ കൈകളിലായിരുന്നില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. എന്തായാലും ലോകകപ്പ് നേടാന്‍ പോകുന്ന അര്‍ജന്റീനയ്‌ക്ക് ഇപ്പോള്‍തന്നെ അഭിനന്ദനം അറിയിക്കുന്നു. അവര്‍ക്ക് കപ്പ് കൊടുത്തേക്കൂ. ഞങ്ങള്‍ക്ക് ഇനി ഒന്നും പറയാനില്ല,’ എന്നും കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ഈജിപ്ത് 1-0ന് മുന്നിട്ടുനില്‍ക്കെയായിരുന്നു വിവാദത്തിന് വഴിവെച്ച സംഭവം. ലീഡ് 2-0 ആക്കിയെന്ന് കരുതിയ സിക്കോയുടെ ഗോള്‍ വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയ്‌ക്ക് ശേഷം റഫറി അനുവദിച്ചില്ല. ഗോളിലേക്ക് നയിച്ച നീക്കത്തിന്റെ തുടക്കത്തില്‍ ഫൗള്‍ നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഗോള്‍ അസാധുവാക്കിയത്. ഈ തീരുമാനം മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചെന്നാണ് ഈജിപ്ത് ക്യാമ്പിന്റെ ആരോപണം. പിന്നാലെ മത്സരത്തില്‍ തിരിച്ചുവന്ന അര്‍ജന്റീന വിജയമുറപ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

Tags: World Cup Fixedagainst argentinaMostafa Ziko
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies