ന്യൂഡൽഹി : രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച വലിയ അന്തര്‍ ജലാഗ്നിനാളിക വരുണാസ്ത്രയെ സ്വീകരിക്കാൻ ഇന്ത്യൻ നാവിക സേന . നാല് മാസത്തിനുള്ളിൽ ഇന്ത്യൻ നാവികസേനയ്‌ക്ക് കൈമാറും എന്നാണ് റിപ്പോർട്ടുകൾ. നാവിക സേനയ്‌ക്ക് കൂടുതൽ കരുത്ത് പകരുന്നതാകും വരുണാസ്ത്ര .
‘വരുണാസ്ത്ര’ പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കൊല്ലമൊടുവില്‍ മുൻപ് പ്രവർത്തിപ്പിച്ചിട്ടുണ്ട് . വെള്ളത്തിനടിയിലൂടെ ചെന്ന് ശത്രുക്കളുടെ മുങ്ങിക്കപ്പലുകളെ ആക്രമിക്കാനാകുന്ന ഇതിനെ വിശാഖപട്ടണത്തെ നേവല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ലബോറട്ടറിയാണ് വികസിപ്പിച്ചെടുത്തത്.
പ്രകാശതരംഗങ്ങളാലാണ് ഇതിനെ നിയന്ത്രിക്കുക. ഏറ്റവും നൂതനമായ ഓട്ടോമാറ്റിക്, വിദൂര നിയന്ത്രിത മാർഗ്ഗനിർദ്ദേശ സംവിധാനങ്ങളുള്ള ആയുധമാണ് വരുണാസ്ത്ര .500 കിലോഗ്രാം ഭാരമുള്ള വരുണാസ്ത്രയ്‌ക്ക് 250 കിലോയിലേറെ ഭാരം വഹിക്കാൻ കഴിയും .
ഡിആർഡിഒയുടെ കണക്കനുസരിച്ച്, 40 നോട്ട് (മണിക്കൂറിൽ 74 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന അന്തർവാഹിനി കപ്പലുകളിൽ നിന്നും ഇത് വിക്ഷേപിക്കാൻ കഴിയും .















