ജിദ്ദ: സൂപ്പര്‍ കപ്പില്‍ അറേബ്യന്‍ മണ്ണില്‍ സെമിഫൈനലില്‍ തോറ്റു പുറത്താകും മുന്നേ ബാഴ്‌സക്ക് വഴി തെറ്റി. അത്‌ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിന് തലേ ദിവസത്തെ പരിശീലനത്തിനും പത്രസമ്മേളനത്തിനുമായുള്ള യാത്രക്കിടെ മണലാരണ്യത്തിലെ അത്ഭുത നഗരത്തില്‍ വഴിതെറ്റി. കനത്ത ട്രാഫിക്കിലും സിഗ്നല്‍ ബോര്‍ഡ് ഡ്രൈവര്‍ കാണാതെ പോയതും ബസ്സ് ടീമുമായി എത്താന്‍ വൈകിയത് ആശങ്കയുണ്ടാക്കി.
ബാഴ്‌സയുടെ പരിശീലകന്‍ ഏണസ്റ്റോ വാല്‍വാര്‍ദേ അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ മാധ്യമങ്ങളെ കാണുന്ന ചടങ്ങിലേക്ക് എത്താന്‍ സാധിക്കാതിരുന്നത് ഏവരേയും നിരാശരാക്കി. ഹോട്ടലില്‍ നിന്ന് 65 കിലോമീറ്റര്‍ അകലത്തിലുള്ള സ്‌റ്റേഡിയത്തിലേക്ക് വന്‍ ട്രാഫിക്കില്‍ പെട്ട ബസ്സ് ഇതിനിടെ തിരിയേണ്ട റോഡ് വിട്ട് മുന്നോട്ടു പോവുകയായിരുന്നു.
എന്നാല്‍ സംഘാടകര്‍ തലേന്നത്തെ മീഡിയാ ബ്രീഫിംഗ് മുടങ്ങാതിരിക്കാന്‍ ടീമുകളുടെ പരിശീലനത്തിന് ശേഷം സംവിധാനമൊരുക്കി ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിയിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വാസം നല്‍കി.















