ക്രിക്കറ്റിലെ വന്‍മതിലിന് ഇന്ന് 47ാം ജന്മദിനം; ഹാപ്പി ബര്‍ത്ത് ഡേ രാഹുല്‍ ദ്രാവിഡ്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിലെ വന്‍മതിലിന് ഇന്ന് 47ാം ജന്മദിനം; ഹാപ്പി ബര്‍ത്ത് ഡേ രാഹുല്‍ ദ്രാവിഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2020, 06:31 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: മാന്യന്‍മാരുടെ കളി എന്നാണ് കായിക ലോകത്ത് ക്രിക്കറ്റ് അറിയപ്പെടുന്നത്. മാന്യന്‍മാരുടെ കളിയിലെ ഏറ്റവും മാന്യനായ, മഹാനായ കളിക്കാരന്‍ രാഹുല്‍ ദ്രാവിഡിന്, ക്രിക്കറ്റിലെ വന്‍മതിലിന് ഇന്ന് 47ാം ജന്മദിനം. ബിസിസിഐയും മുന്‍ താരങ്ങളും നിലവില്‍ ക്രിക്കറ്റില്‍ സജീവമായ കളിക്കാരുമെല്ലാം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് ആശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ ടീം പ്രതിസന്ധികള്‍ നേരിട്ട സമയങ്ങളിലെല്ലാം ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ ആശ്വാസം നല്‍കുന്ന പേരായിരുന്നു രാഹുല്‍ ദ്രാവിഡ്. പലപ്പോഴും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ അടിതെറ്റിയപ്പോഴും ഗാംഗുലിയും ലക്ഷ്മണും പതറിയപ്പോഴും രക്ഷകനായത് ദ്രാവിഡായിരുന്നു. ക്ഷമയുടെ പര്യായമെന്നും ഇതിഹാസ താരമെന്നുമെല്ലാം വിശേഷണങ്ങളുണ്ടെങ്കിലും കളിക്കളത്തിനകത്തും പുറത്തും ദ്രാവിഡെന്ന മനുഷ്യന്‍ വ്യത്യസ്തനായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍, ഏത് രാജ്യത്തും ഏത് പ്രതികൂല സാഹചര്യങ്ങളിലും കുലുങ്ങാത്ത പ്രതിഭാധനനായ കളിക്കാരനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ടീം ജന്മം നല്‍കിയ മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍, സ്ലിപ്പിലെ വിശ്വസ്തന്‍, മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍. അങ്ങനെ ദ്രാവിഡ് തന്റെ ടീമിനു വേണ്ടി ചെയ്യാന്‍ ഒന്നും ബാക്കി വെക്കാതെയാണ് പടിയിറങ്ങിയത്. നായകനെന്ന നിലയിലും മികച്ച റെക്കോര്‍ഡുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ഏത് പൊസിഷനിലും കളിക്കാന്‍ അനുയോജ്യനാണ് താനെന്ന് എത്രയോ തവണ അദ്ദേഹം തെളിയിച്ചിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും 10,000 റണ്‍സിനു മുകളില്‍ നേടിയിട്ടുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ടതിന്റെ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.

ഇന്ത്യക്കു വേണ്ടി 164 ടെസ്റ്റ് മത്സരങ്ങളാണ് ദ്രാവിഡ് കളിച്ചത്. ഇതില്‍ 52.31 ശരാശരിയില്‍ 36 സെഞ്ച്വറികളുള്‍പ്പെടെ 13,288 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. 344 അകദിനങ്ങളില്‍ നിന്നും 10,889 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 12 സെഞ്ച്വറികളും 83 അര്‍ദ്ധ സെഞ്ച്വറികളുമുള്‍പ്പടുന്നു. ഒരേയൊരു ട്വന്റി20 മത്സരത്തില്‍ മാത്രമേ അദ്ദേഹം നീലക്കുപ്പായമണിഞ്ഞിട്ടുള്ളൂ. 31 റണ്‍സാണ് അദ്ദേഹം അന്ന് നേടിയത്. അപൂര്‍വമായി മാത്രം ബൗള്‍ ചെയ്യാറുള്ള അദ്ദേഹം ഏകദിനത്തില്‍ നാല് വിക്കറ്റുകളും ടെസ്റ്റില്‍ ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Share1TweetSendShare

More News from this section

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ട്രെയിനിൽ ഹണിമൂൺ സ്യൂട്ട് ഒരുക്കി നവദമ്പതികൾ; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ ടിക്കറ്റ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies