അഞ്ച് കോഴി മുട്ടയ്‌ക്ക് തുല്യമാണ് ഒരു കാടമുട്ട. അതെ വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് കാടമുട്ട. പോഷക ഗുണങ്ങള്‍ അടങ്ങിയ കാടമുട്ട നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. വിറ്റാമിന്‍ എ, ബി 6, ബി 12, പൊട്ടാസ്യം, അയണ്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഏറെ പ്രയോജനപ്രദമാണ് കാടമുട്ട. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും കാടമുട്ട സഹായിക്കും. ആസ്ത്മ, ചുമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും കാടമുട്ടക്ക് കഴിവുണ്ട്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകാറുണ്ട്. പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞാല്‍ ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക് എന്നീ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.
കാടമുട്ടയിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം രക്തക്കുഴലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും. കാടമുട്ടയിലെ വൈറ്റമിന്‍ ഡി എല്ലിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. കാഴ്‌ച്ചശക്തി വര്‍ധിപ്പിക്കാനും കാടമുട്ട നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ബുദ്ധി വികാസത്തിനും ഓര്‍മ്മ ശക്തിയ്‌ക്കും ഇത് ഗുണകരമാണ്. സന്ധിവേദന, ശ്വാസനാളരോഗം എന്നിവയ്‌ക്കും ഒരുപരിധി വരെ കാടമുട്ട പരിഹാരമാണ്.















