സാള്‍ട്ട് ലേക്കില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ബ്ലാസ്റ്റേഴ്‌സ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സാള്‍ട്ട് ലേക്കില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ബ്ലാസ്റ്റേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2020, 09:58 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: രണ്ട് തവണ ചാമ്പ്യന്‍മാരായ എടികെയെ അവരുടെ മൈതാനത്ത് വീഴ്‌ത്തി കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് എടികെയെ തകര്‍ത്തത്. ഹാളീചരണ്‍ നര്‍സാറി ബ്ലാസ്റ്റേഴ്സിന് ആവേശ ജയമൊരുക്കി. ഈ സീസണില്‍ എടികെയെ രണ്ടാം തവണയും കീഴടക്കുന്ന ടീമായി ബ്ലാസ്റ്റേഴ്സ്. 12 കളിയില്‍ 14 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് കുതിക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. 19 ന് ജംഷേദ്പുര്‍ എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ഹൈദരാബാദിനെതിരെ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് എടികെയ്‌ക്കെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ ജിയാന്നി സുയ്വെര്‍ലൂണിന് പകരം അബ്ദുള്‍ ഹക്കു ഇറങ്ങി. വ്‌ലാട്കോ ഡ്രൊബറോവ്, ജെസെല്‍ കര്‍ണെയ്റോ, മുഹമ്മദ് റാകിപ് എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റ് താരങ്ങള്‍. മധ്യനിരയില്‍ ജീക്സണ്‍ സിങ്ങിന് പകരം മരിയോ അര്‍ക്യൂസ് എത്തി. ഹാളീചരണ്‍ നര്‍സാറി, മുഹമ്മദ് നിങ്, സെയ്ത്യാസെന്‍ സിങ് എന്നിവരും മധ്യനിരയില്‍ കളിച്ചു. മുന്നേറ്റത്തില്‍ റാഫേല്‍ മെസി ബൗളി-ബര്‍തലോമിയോ ഒഗ്ബെച്ചെ സഖ്യം. ഗോള്‍വലയ്‌ക്ക് മുന്നില്‍ ടി പി രെഹ്നേഷ്.

എടികെ മുന്നേറ്റത്തില്‍ ഡേവിഡ് വില്യംസ് ഇറങ്ങിയില്ല. ക്യാപ്റ്റന്‍ റോയ് കൃഷ്ണയും ബല്‍വന്ത് സിങ്ങുമായിരുന്നു മുന്നേറ്റത്തില്‍. മധ്യനിരയില്‍ ഹാവിയെര്‍ ഹെര്‍ണാണ്ടസ്, അര്‍മാന്‍ഡോ സോസ, മൈക്കേല്‍ സൂസൈരാജ് എന്നിവര്‍. സുമിത് രതി, അഗസ്റ്റിന്‍ ഗാര്‍ഷ്യ, വിക്ടര്‍ മോണ്‍ഗില്‍ അദേവ, പ്രീതം കോട്ടല്‍, പ്രബീര്‍ ദാസ് എന്നിവര്‍ പ്രതിരോധത്തില്‍. ഗോള്‍വലയ്‌ക്ക് മുന്നില്‍ അരിന്ദം ഭട്ടാചാര്യ.

കളിയുടെ ആറാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാന്തരം നീക്കം കണ്ടു. സെയ്ത്യാസെന്‍ സിങ്ങിന്റെ അടി എടികെ പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന് കോര്‍ണര്‍ കിക്ക് കിട്ടി. ജെസെല്‍ കര്‍ണെയ്റോ തൊടുത്ത കിക്ക് എടികെ പ്രതിരോധം തടഞ്ഞു. മറുവശത്ത് റോയ് കൃഷ്ണ നടത്തിയ പ്രത്യാക്രമണത്തെ മുഹമ്മദ് റാകിപ് സമര്‍ഥമായി തടഞ്ഞു. 17-ാം മിനിറ്റില്‍ എടികെയുടെ മറ്റൊരു മുന്നേറ്റവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പ്രബീര്‍ ദാസ് വലതുമൂലയില്‍നിന്ന് പായിച്ച ക്രോസ് അബ്ദുള്‍ ഹക്കു ഗോള്‍വലയ്‌ക്കു മുന്നില്‍വച്ച് അടിച്ചൊഴിവാക്കി.

21-ാം മിനിറ്റില്‍ മെസി ബൗളിയെ അഗസ്റ്റിന്‍ ഇനിഗ്യൂസ് വീഴ്‌ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനൂകൂലമായി ഫ്രീകിക്ക് കിട്ടി. സെയ്ത്യാസെന്റെ ഫ്രീകിക്ക് എടികെ ഗോള്‍ കീപ്പര്‍ അരിന്ദം കയ്യിലൊതുക്കി. 28-ാം മിനിറ്റില്‍ സെയ്ത്യാസെന്റെ മറ്റൊരു ഫ്രീകിക്ക് എടികെ ഗോള്‍മുഖത്ത് വീണ്ടും അപകടമുയര്‍ത്തി. ബോക്സില്‍നിന്ന് മുഹമ്മദ് നിങ് നല്‍കിയ പാസ് മെസി ബൗളി വല ലക്ഷ്യമാക്കി പായിച്ചു.

എന്നാല്‍ ബല്‍വന്തിന്റെ കാലില്‍തട്ടി പന്ത് പുറത്തേക്ക് തെറിച്ചു. 35-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഒഗ്ബെച്ചെയുടെ ഇടപെടല്‍ ബ്ലാസ്റ്റേഴ്സിന് തുണയായി. ഹെര്‍ണാണ്ടസിന്റെ കോര്‍ണറില്‍ റോയ് കൃഷ്ണ ശക്തമായ അടിതൊടുത്തു. ആ അടിക്കെതിരെ ഒഗ്ബെച്ചെ കാല്‍വച്ചു. പന്ത് പുറത്തേക്ക് തെറിച്ചു. അബ്ദുള്‍ ഹക്കുവും റാകിപും ചേര്‍ന്ന് എടികെയുടെ മറ്റ് ശ്രമങ്ങളെ പ്രതിരോധിച്ചു. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ എടികെയുടെ മുന്നേറ്റങ്ങളെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൃത്യമായി തടഞ്ഞു. ഇടയ്‌ക്ക് നടത്തിയ പ്രത്യാക്രമണങ്ങളിലൂടെ എടികെയെ സമ്മര്‍ദ്ദത്തിലാക്കാനുമായി. കളിയുടെ ഏഴുപതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കെട്ടുപൊട്ടിച്ചു. കാത്തിരുന്ന നിമിഷം പിറന്നു. നര്‍സാറിയുടെ വലംകാലനടി അരിന്ദത്തിനെ മറികടന്ന് വല തുളച്ചു. മെസി ബൗളിയുടെ ക്രോസ് എടികെ ബോക്സിന് മുന്നില്‍വച്ച് മോണ്‍ഗില്‍ തലകൊണ്ട് തട്ടിയിട്ടു. പന്ത് കിട്ടിയത് നര്‍സാറിക്ക്. പന്തുമായി അടിവച്ച് മുന്നേറിയ നര്‍സാറിയെ തടയാന്‍ ആരുമുണ്ടായില്ല. തകര്‍പ്പന്‍ ഷോട്ടിലൂടെ വല തകര്‍ത്തു.

ലീഡ് നേടിയ ശേഷം ബ്ലാസ്റ്റേഴ്സ് പൂര്‍ണമായ ആധിപത്യം നേടി. ഇതിനിടെ റോയ് കൃഷ്ണയുടെ ക്ലോസ് റേഞ്ചില്‍ വച്ചുള്ള ഷോട്ട് ഗോള്‍ കീപ്പര്‍ രെഹ്നേഷ് തട്ടിയകറ്റി. അവസാന നിമിഷങ്ങളില്‍ എടികെ പരുക്കന്‍ കളി പുറത്തെടുത്തെങ്കിലും ബ്ലാസ്റ്റേഴ്സ് വിട്ടുകൊടുത്തില്ല. കളി പരിക്ക് സമയത്തേക്ക് നീണ്ടെങ്കിലും കൊല്‍ക്കത്തയുടെ മണ്ണില്‍ നിര്‍ണായക ജയം ടീം സ്വന്തമാക്കി.

Share129
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies