മെല്‍ബണ്‍: നാല് മാസമായി ഓസ്‌ട്രേലിയില്‍ കാട്ടുതീ പടന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വന്യമൃഗങ്ങളാണ് പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ വെന്തു മരിച്ചത്. കോല കരടികളുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന കങ്കാരു ഐലന്റില്‍ നിരവധി കോലകളാണ് ചത്തൊടുങ്ങിയത്. ഏകദേശം കാല്‍ലക്ഷത്തോളം കോലകള്‍ വെന്തുമരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കിയുള്ളവ അതിജീവനത്തിനായുള്ള പരിശ്രമത്തിലാണ്.
അത്തരത്തില്‍ അതിജീവനത്തിന് ശ്രമിക്കുന്ന ജന്തുക്കളുടെ നിരവധി ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോല്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ദാഹിച്ചു വലഞ്ഞ ഒരു കോലയ്‌ക്ക് വെള്ളം കൊടുക്കുന്ന വന്യജീവി സംരക്ഷണ പ്രവര്‍ത്തകനെയാണ് വീഡിയോയില്‍ കാണുന്നത്. സാധാരണ യൂക്കാലിപ്റ്റ്‌സ് ഇലകളില്‍ നിന്നാണ് കോലയ്‌ക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നത്.
എന്നാല്‍ ഈ വീഡിയോയില്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നും കോല വെള്ളം കുടിക്കുന്ന കാഴ്‌ച്ചയാണ് വീഡിയോയില്‍ ഉള്ളത്. വെള്ളം കൊടുക്കുന്ന വ്യക്തിയുടെ കൈയ്യില്‍ പടിച്ചു കൊണ്ടാണ് കോല വെള്ളം കുടിക്കുന്നത്. എത്രത്തോളം ദാഹിച്ചു വലഞ്ഞാണ് കോല ഇരുന്നതെന്ന് ഈ ദൃശ്യങ്ങളിലൂടെ മനസിലാകും. മനുഷ്യത്വത്തിന്റെ നേര്‍ക്കാഴ്‌ച്ചയായ ഈ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേര്‍ ഏറ്റെടുത്തു കഴിഞ്ഞു. കോലയ്‌ക്ക് വെള്ളം കൊടുക്കുന്ന വന്യജീവി സംരക്ഷണ പ്രവര്‍ത്തകനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Love reciprocates love 💕
This was the defining moment of humanity after bush fire subsided. Koala gets all its water requirement from eucalyptus leaves. But holding the hand it begs few more sips from the water bottle 🙏🏼🙏🏼 pic.twitter.com/bjHnr6LNzy— Susanta Nanda (@susantananda3) January 12, 2020















