ജിദ്ദ: പ്രശ്സ്ത പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ പൗലോ ഗോണ്‍സാല്‍വെസ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയില്‍ ഡകാര്‍ ബൈക്ക് റാലിക്കിടെയാണ് അപകടം നടന്നത്. പൗലോ ഹീറോ മോട്ടോ സ്പോര്‍ട്ടിനു വേണ്ടിയായിരുന്നു താരം മത്സരിച്ചിരുന്നത്.
ഡക്കാര്‍ 2020 റാലിയുടെ ഏഴാം റൗണ്ടില്‍ വെച്ചായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്ക് പറ്റിയ താരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൗദി അറേബ്യയിലെ റിയാദ് മുതല്‍ വാഡി അല്‍ ദ്വൈവൈസര് വരെയായിരുന്നു മത്സരം. 2006-ല്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം പതിമൂന്ന് ഡകാര്‍ റാലികളിലാണ് പൗലോ പങ്കെടുത്തത്.
അപകടം നടന്ന് എട്ടുമിനിറ്റിനകം മെഡിക്കല്‍ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തുകയും പൗലോയെ ഉടന്‍ അടുത്തുള്ള ലൈല ആശുപത്രിയിലെത്തിച്ചിരുന്നു. പരിചയസമ്പന്നനായ ഒരു റൈഡറേയാണ് നഷ്ടമായതെന്ന് സംഘാടകര്‍ പറഞ്ഞു.