ബറേലി:തോക്കുമായി ടിക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ പതിനെട്ടു വയസുകാരന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കേശവ് കുമാറാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് മുധിയ ഭീകംപുര് ഗ്രാമത്തിലാണ് സംഭവം. സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയ കേശവ് സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് ടിക് ടോക്ക് ചെയ്യാന്‍ ശ്രമിക്കവേയാണ് വെടിയേറ്റത്. കേശവനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കുടുംബം എതിര്‍ത്തതായും പോലീസ് പറഞ്ഞു.