ഗ്രനേഡ: ടി20യിലെ ഈ സീസണിലെ ഏറ്റവും വലിയ അട്ടിമറിനടത്തി അയര്‍ലന്റ്. ക്രിക്കറ്റിലെ കുഞ്ഞന്മാര്‍ കരീബിയന്‍ നിരയെ അവരുടെ തന്നെ നാട്ടില്‍ അട്ടിമറിച്ചു. ടി20 മത്സരത്തില്‍ 4 റണ്‍സിനാണ് അയര്‍ലന്റ് വിന്‍ഡീസിനെ തോല്‍പ്പിച്ചത്. അയര്‍ലന്റിന്റെ 208 റണ്‍സിനെതിരെ വിന്‍ഡീസ് 204 റണ്‍സില്‍ വീണു.
ടോസ് നേടിയ അയര്‍ലന്റ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 208 എടുത്തത്. എന്നാല്‍ മറുപടിയായി വിന്‍ഡീസ് 204ല്‍ പുറത്തായി. ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറും ഓള്‍റൗണ്ടര്‍ ബ്രാവോക്കും ജയിപ്പിക്കാനായില്ല.
അവസാന ഓവറില്‍ 13 റണ്‍സായിരുന്നു വേണ്ടത്. അയര്‍ലന്റിനായി ജോഷ്വാ ലിറ്റിലാണ് പന്തെറിഞ്ഞത്. ആദ്യപന്തില്‍ റുഥര്‍ഫോഡ് പുറത്തായി. തുടര്‍ന്നെത്തിയ ഹെയ്ഡന്‍ വാല്‍ഷ് നില്‍ക്കെ ബ്രാവോ സിക്‌സറടിച്ച് വിജയലക്ഷ്യം 7 ആക്കി കുറച്ചു. അടുത്ത പന്തില്‍ രണ്ടു റണ്‍സും ചേര്‍ത്ത് ലക്ഷ്യം മൂന്ന് പന്തില്‍ 5 ആക്കി മാറ്റി. എന്നാല്‍ നാലാം പന്തില്‍ ബ്രാവോക്ക് റണ്‍സ് എടുക്കാനായില്ല. അഞ്ചാം പന്തില്‍ ബ്രാവോയെ പുറത്താക്കിയ ജോഷ്വാ അവസാനപന്തില്‍ വാല്‍ഷിനേയും വീഴ്്ത്തിയതോടെ വിന്‍ഡീസ് അമ്പരപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ന് പിന്നിലായിരിക്കുകയാണ്.















