ഇന്ത്യയുടെ ബ്രഹ്മാസ്ത്രത്തിൽ കണ്ണ് നട്ട് ലോകരാജ്യങ്ങൾ ; ആദ്യം ഫിലിപ്പീൻസിലേയ്ക്ക്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യയുടെ ബ്രഹ്മാസ്ത്രത്തിൽ കണ്ണ് നട്ട് ലോകരാജ്യങ്ങൾ ; ആദ്യം ഫിലിപ്പീൻസിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2020, 07:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രതിരോധ രംഗത്ത് കുതിച്ചുയരുകയാൻ` ഇന്ത്യ . ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈലിനായി ലോകരാജ്യങ്ങൾ പോലും കാത്തു നിൽക്കുന്നു .

അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ട് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. നിലവിൽ പതിനഞ്ചോളം രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോർട്ട്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂസ് മിസൈൽ ആദ്യമായി വാങ്ങുന്ന രാജ്യം ഫിലിപ്പീൻസ് ആയിരിക്കുമെന്നാണ് അടുത്തിടെ പുറത്തു വരുന്ന റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017 ലെ ഫിലിപ്പീൻസ് സന്ദർശന വേളയിൽ പ്രതിരോധ വ്യവസായത്തെയും ലോജിസ്റ്റിക് സഹകരണത്തെയും കുറിച്ച് ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. ബ്രഹ്മോസിന്റെ കാര്യത്തിൽ 2020 പകുതിയോടു കൂടി ഇത് സംബന്ധിച്ച് ‌ഇന്ത്യയും ഫിലിപ്പീൻസും വില ചർച്ചകൾ പൂർത്തിയാക്കി കരാർ ഒപ്പിടുമെന്നാണ് കരുതുന്നത്. വിപുലമായ നിരീക്ഷണങ്ങൾക്കും , ചർച്ചകൾക്കും ഒടുവിൽ ഫിലിപ്പീൻസിനു മിസൈൽ കൈമാറാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് .

തീരദേശ റഡാറുകളും ബ്രഹ്മോസും ഉൾപ്പെടെയുള്ള ഇന്ത്യൻ സൈനിക ഹാർഡ്‌വെയറുകൾ വാങ്ങുന്നതിൽ തായ്‌ലൻഡിന് താൽപര്യമുണ്ടെന്ന് തായ്‌ലൻഡ് അംബാസഡർ ചുറ്റിൻ‌ടോൺ ഗോങ്‌സക്ദി വ്യക്തമാക്കിയിരുന്നു .

ഫിലിപ്പീൻസ്, ചിലെ, പെറു രാജ്യങ്ങളാണ് ഏറ്റവും അവസാനമായി ബ്രഹ്മോസ് മിസൈൽ തേടി ഇന്ത്യയിൽ എത്തിയത്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കര, കടൽ അധിഷ്ഠിത പതിപ്പുകൾ വിൽക്കാൻ ഇന്ത്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചർച്ച നടത്തിവരികയായിരുന്നു.

ഗൾഫ് രാജ്യങ്ങളും, ദക്ഷിണ കൊറിയ, അൾജീരിയ, ഗ്രീസ്, മലേഷ്യ, തായ്‌ലൻഡ്, ഈജിപ്ത്, സിംഗപ്പൂർ,ബൾഗേറിയ എന്നീ രാജ്യങ്ങളും ബ്രഹ്മോസിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട് .

ഇന്തൊനീഷ്യയിലേക്ക് ബ്രഹ്മോസ് വിൽക്കാനുള്ള സാധ്യതയും ഇന്ത്യ പരിശോധിക്കുന്നുണ്ട്. ഇന്തോ-റഷ്യൻ സംയുക്ത സംരംഭത്തിൽ നിന്നുള്ള ഒരു സംഘം 2018 ൽ സുരബായയിലെ സർക്കാർ നടത്തുന്ന കപ്പൽശാല സന്ദർശിച്ച് ഇന്തൊനീഷ്യൻ യുദ്ധക്കപ്പലുകളിൽ മിസൈൽ ഘടിപ്പിക്കുന്നത് വിലയിരുത്തിയിരുന്നു.

അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ യിൽ നിന്നുമുള്ള ബ്രഹ്മോസ് പരീക്ഷണം വിജയിച്ചതിനു ശേഷമാണ് പല രാജ്യങ്ങളും മിസൈലിനായി ഇന്ത്യയെ സമീപിച്ചത്. ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്.

ഇന്ത്യയും റഷ്യയും ചേർന്നാണു ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും .

Share605TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies