ബംഗളൂരു: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ദേശീയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി നടത്തിയവര്‍ക്കെതിരെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
ഡിസംബര്‍ 22നാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബംഗളൂരുവില്‍ റാലി നടന്നത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങളെ തുറന്നു കാട്ടുന്നതിനു വേണ്ടി സംഘടിപ്പിച്ച ‘ഇന്ത്യ സപ്പോര്‍ട്ട്സ് സിഎഎ’ റാലിയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.
റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ എസ്ഡിപിഐ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബംഗളൂരു പോലീസ് കമ്മീഷണറാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്.