ജോഹന്നാസ്ബര്‍ഗ്: ലോകക്രിക്കറ്റിലെ യുവരക്തത്തെ കണ്ടെത്താനുള്ള ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറുന്ന കുട്ടിക്രിക്കറ്റ് ലോകകപ്പില്‍ ആകെ 16 ടീമുകളാണ് മാറ്റുരക്കുന്നത്. 13-ാംമത് അണ്ടര്‍-19 ലോകകപ്പാണ് 2020ലേത്. 1998ന് ശേഷം രണ്ടുവര്‍ഷത്തിലൊരിക്കലാണ് അണ്ടര്‍-19 നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവിലെ ചാമ്പ്യനായ ടീം ഇന്ത്യയുടെ ആദ്യമത്സരം ശ്രീലങ്കക്കെതിരെ ഞായറാഴ്ചയാണ്. ഗ്രൂപ്പില്‍ ജപ്പാനും ന്യൂസിലാന്റുമാണ് മറ്റ് രണ്ട് ടീമുകള്‍. വിജയ് സോളാണ് ഇന്ത്യന്‍ നായകന്‍. മികച്ച ബാറ്റ്‌സ്മാനായ പ്രിയം ഗാര്‍ഗിന്ർറെ കീഴില്‍ ഓസ്‌ട്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരേയും മികച്ച പ്രകടനം നടന്ന സീസണില്‍ ടീമിനെ നയിച്ചതിന്റെ പരിചയസമ്പത്തുമായാണ് ലോകകപ്പിനിറങ്ങുന്നത്.
ആദ്യമത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനോട് ഏറ്റുമുട്ടും. കിംബര്‍ലേയിലാണ് മത്സരം നടക്കുന്നത്. മൊത്തം 48 കളികളാണ് 8 വേദികളിലായി നടക്കുക. രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക അണ്ടര്‍-19 ലോകകപ്പിന് ആതിഥ്യമരുളുന്നത്. 22 വര്‍ഷത്തിന് ശേഷമാണ് വീണ്ടും കുട്ടിക്കൂട്ടം ലോകകപ്പിനായി ദക്ഷിണാഫ്രിക്കന്‍ മണ്ണിലിറങ്ങുന്നതെന്ന പ്രത്യേകതയും ഉണ്ട്.
മികച്ച ടീമായി ടീം ഇന്ത്യക്ക് സാധ്യതകല്‍പ്പിക്കുമ്പോഴും കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ വെളിച്ചത്തില്‍ ബംഗ്ലാദശ് മുന്നേറാനുള്ള സാധ്യതയും ഐസിസി തള്ളിക്കളയുന്നില്ല.















