ഒരിക്കലും നിര്‍വചിക്കാന്‍ കഴിയാത്ത ഒന്നാണ് സൗഹൃദം. ആയിരം ഇഴകളുടെ കരുത്തുള്ള ബന്ധമാണ് സൗഹൃദം. മനുഷ്യനും മൃഗങ്ങളും ഒരുപോലെ സൗഹൃദത്തിന് വിലകല്പ്പിക്കുന്നുണ്ട്. അത്തരത്തില്‍ സൗഹൃദത്തിന്റെ സ്നേഹവും കരുതലും മഹത്വവും നമുക്ക് മനസിലാക്കി തരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഒരു താറാവും കുളത്തില്‍ കഴിയുന്ന ഒരു പറ്റം മീനുകളുമാണ്വീഡിയോയിലെ താരങ്ങള്‍. കുളത്തിലെ മീനുകളുടെ ഉറ്റ ചങ്ങാതിയാണ് താറാവ്. തനിക്ക് കഴിക്കാന്‍ ലഭിച്ചിരുന്ന ധാന്യങ്ങള്‍ കൊക്കില്‍ നിറച്ച് മീനുകള്‍ക്ക് പകര്‍ന്ന് നല്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സൗഹൃദത്തിന്റെ ഉത്തമ മാതൃകയാണിതെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
സ്നേഹവും സൗഹൃദത്തിന്റെ ആഴവും വ്യക്തമാക്കുന്ന വീഡിയോ ഓരോ മനസുകളേയും ആഴത്തില്‍ സപര്ശിക്കുന്നതാണ്. നിരവധി പേര് ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു.
https://twitter.com/ParveenKaswan/status/1217353953769189376