ലണ്ടന്‍: ഇംഗ്ലണ്ട് ബാറ്റിംഗ് നിരക്ക് കരുത്തായി ഒലീ പോപ്പ് സ്ഥാനം പിടിക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിക്കൊണ്ടാണ് പോപ്പ് മികവ് കാട്ടിയിരിക്കുന്നത്. ഇംഗ്ലീഷ് താരം ജോ റൂട്ടിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരത പ്രകടിപ്പിക്കുന്ന മികച്ച മുന്‍നിര താരമായി ഭാവിയില്‍ മാറുമെന്ന് മുതിര്‍ന്ന താരങ്ങള്‍ വിലയിരുത്തുകയാണ്.
ദക്ഷിണാഫ്രിക്കക്കെതിരെ 135 റണ്‍സുമായി പുറത്താകാതെയാണ് ഒലി പോപ്പിന്റെ നില്‍പ്പ്. മധ്യനിരയില്‍ കളിക്കുന്ന ഒലി തന്റെ 5-ാംമത്തെ ടെസ്റ്റിലാണ് കന്നി സെഞ്ച്വറി നേടിയിരിക്കുന്നത്. നിലവില്‍ രണ്ട് അര്‍ദ്ധസെഞ്ച്വറികളും നേടിക്കഴിഞ്ഞു. നാല്‍പ്പതിനടുത്ത് ശരാശരി റണ്‍സ് സ്‌ക്കോര്‍ ചെയ്യുന്ന ഒലി പോപ്പിനെ അലസ്റ്റര്‍ കുക്കിനും ഇയാന്‍ ബെല്ലിനും പിന്‍ഗാമിയായിട്ടാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
അന്താരാഷ്‌ട്രമത്സരങ്ങളുടെ യാതൊരു സമ്മര്‍ദ്ദവും ഏശാത്ത ബാറ്റ്‌സ്മാന്‍. ശാന്തന്‍, തിടുക്കംകാട്ടത്തവന്‍, 22 കാരനായ ഒലിയെ പുകഴ്‌ത്തുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകര്‍. 2018ല്‍ അരങ്ങേറ്റം കുറിച്ച ഈ സറെ ക്ലബ്ബിന്റെ താരം ആ വര്‍ഷം ഇന്ത്യക്കെതിരെ രണ്ടു മത്സരങ്ങളില്‍ കളിച്ചിരുന്നു.















