കൊച്ചി : ഹൈദരാബാദ് എഫ്സിക്കെതിരെ കൂറ്റൻ വിജയം നേടിയും കരുത്തരായ എടിക്കെയെ അവരുടെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുത്തിയും തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ജനുവരി 19 ന് ജംഷെഡ്പൂർ എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിൽ മൈതാനത്ത് കറുത്ത കുതിരകളാകും.
ബ്ലാസ്റ്റേഴ്സിന്റെ എവേ ജേഴ്സിയായ കറുപ്പ് നിറത്തിലുള്ള ജേഴ്സി അണിഞ്ഞാകും ബ്ലാസ്റ്റേഴ്സ് കളിക്കുക. ജനുവരി 25ന് ഗോവയിൽ നടക്കുന്ന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ഇതേ ജേഴ്സി ധരിച്ചാകും ഇറങ്ങുക.