മനുഷ്യരുമായി വേഗം ഇണങ്ങാറുണ്ട് ചില മൃഗങ്ങള്‍. പക്ഷെ മുള്ളന്‍പ്പന്നി മനുഷ്യരുമായി ഇണങ്ങുമോ. സ്വാഭാവികമായി നമ്മുടെ ഉള്ളില്‍ ഉയരുന്ന ചോദ്യമാണിത്. എന്നാല്‍ മുള്ളന്‍പ്പന്നി മനുഷ്യരുമായി ഇണങ്ങുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു കുട്ടിയേയും മുള്ളന്‍ പന്നിയേയും ആണ് വീഡിയോയില്‍ കാണുന്നത്.
കുട്ടി നടക്കുന്നതിന് അനുസരിച്ച് മുള്ളന്‍ പന്നി നടന്നു നീങ്ങുകയാണ്. കുട്ടി നടക്കുന്ന താളത്തിനനുസരിച്ചാണ് മുള്ളന്‍പന്നിയുടേയും നടത്തം. കുട്ടി ഓടുമ്പോള്‍ അതിനനുസരിച്ച് മുള്ളന്‍പ്പന്നി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.
കുറച്ച് നടന്ന ശേഷം കുട്ടി നില്‍ക്കുകയും തിരിഞ്ഞ് നടക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴും അനുസരണയോടെ മുള്ളന്‍പന്നി കുട്ടിയുടെ പാത പിന്തുടര്‍ന്ന് പിറകെ നടക്കുകയാണ്. കാണികളില്‍ ആകാംക്ഷയും കൗതുകവും ഒരുപോലെ ഉണര്‍ത്തിയ ഈ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
https://twitter.com/ParveenKaswan/status/1218019100766564353















