ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനെ നിസാരമായി കാണരുത്. വേണ്ടത്ര ഉറക്കമില്ലാത്തവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. ഉറക്കകുറവ് രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുകയും ഹൃദയമിടിപ്പ് വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും ചെയ്യും.
നിങ്ങള്‍ ഉറങ്ങുമ്പോള്‍ രക്തസമ്മര്‍ദ്ദം താഴ്ന്ന നിലയിലായിരിക്കും. എന്നാല്‍ ഉറക്കം ലഭിക്കാതിരിക്കുമ്പോള്‍ ഇത് വളരെ കൂടുതലാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് അനാരോഗ്യകരമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ശരീരഭാരം വര്‍ദ്ധിക്കുന്നതും ഇന്‍സുലിന്റെ അളവ് ഉയരുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.
ദിവസവും ശരാശരി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഞ്ച് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരില്‍ ഹൃദ്രോഗ സാധ്യത 40 ശതമാനത്തോളം അധികമായിരിക്കുമെന്നാണ് പറയപ്പെടുന്നത്.















