പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ മുന്നേറ്റത്തില്‍, തോറ്റിട്ടും മാഞ്ചസ്റ്റര്‍ അഞ്ചാമത്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ മുന്നേറ്റത്തില്‍, തോറ്റിട്ടും മാഞ്ചസ്റ്റര്‍ അഞ്ചാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2020, 09:32 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: 23 മത്സരങ്ങള്‍ കഴിഞ്ഞതോടെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ 64 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് എതിരാളികളില്ലാതെ ബഹുദൂരം മുന്നിലാണ്. തോറ്റെങ്കിലും മാഞ്ചസ്‌ററര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി 48ഉം ലെസ്റ്റര്‍ സിറ്റി 45ഉം പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനത്താണുള്ളത്. 39 പോയിന്റുള്ള ചെല്‍സി നാലാമതും അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 34പോയിന്റാണുള്ളത്.
ടോട്ടനം 8-ാംസ്ഥാനത്തും ആഴ്‌സണല്‍ 10-ാം സ്ഥാനത്തുമാണ്.

പ്രീമിയര്‍ ലീഗിലെ 23-ാം ദിനത്തിലെ കളിയിലും ലിവര്‍പൂള്‍ വിജയക്കുതിപ്പ് തുടരുന്നു. വമ്പന്മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍് യുണൈറ്റഡിനെ തോല്‍പ്പിച്ചത്.രണ്ടാം മത്സരത്തില്‍ ബേണ്‍ലീ ലെസ്റ്ററിനെ ഞെട്ടിച്ചു.

തോല്‍വിയറിയാതെ മുന്നേറുന്ന ലിവര്‍പൂള്‍ എല്ലാ അര്‍ത്ഥത്തിലും യുണൈറ്റഡിനെ വീഴ്‌ത്തി. എതിരാളികളുടെ വലയിലേക്ക് 16 ഷോട്ടുകള്‍ പായിച്ചാണ് ലിവര്‍പൂള്‍ ആക്രമിച്ചുകയറിയത്. 14-ാം മിനിറ്റില്‍ വാന്‍ ഡിക്കിന്റെ വകയായിരുന്നു ആദ്യ ഗോള്‍. തുടര്‍ന്ന് യുണൈറ്റഡ് പ്രതിരോധം ശക്തമാക്കുകയും പലതവണ മുന്നേറിയിട്ടും ഗോളടിക്കാനായില്ല. കളിയുടെ അവസാനം ലഭിച്ച അധികസമയത്ത് 93-ാം മിനിറ്റില്‍ മുഹമ്മദ് സല കിട്ടിയ അവസരം മുതലാക്കി രണ്ടാം ഗോളിലൂടെ മാഞ്ചസ്റ്ററിന്റെ തോല്‍വി ഉറപ്പിച്ചു.

രണ്ടാം മത്സരത്തില്‍ 3-ാം സ്ഥാനത്തുള്ള ലെസ്റ്ററിനെ ഞെട്ടിച്ച് 14-ാം സ്ഥാനത്തുളള ബേണ്‍ലി ഒന്നിനെതിരെ രണ്ടു ഗോളിന്റെ അപ്രതീക്ഷിത ജയം നേടി. ഹാര്‍വേ ബാര്‍ണെസിലൂടെ 33-ാം മിനിറ്റില്‍ നേടിയ മുന്‍തൂക്കം ലെസ്റ്റര്‍ കളഞ്ഞുകുളിച്ചു. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച ബേണ്‍ലീ താരങ്ങള്‍ 56-ാം മിനിറ്റില്‍ ക്രിസ് വുഡിലൂടെ സമനില പിടിച്ചു. വീണ്ടു ആക്രമണം തുടര്‍ന്ന ബേണ്‍ലിക്ക് 79-ാം മിനിറ്റിലാണ് വിജയഗോളിന്റെ അവസരം ഒത്തുവന്നത്. ആഷ്‌ലീ വെസ്റ്റവുഡാണ് ലെസ്റ്ററിന്റെ വല ചലിപ്പിച്ചത്.

Share52
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies