ദമ്മാം : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ പാലക്കാട് സ്വദേശി പരേതനായ വാപ്പാല സേതു മാധവ മേനോന്റെയും രമാ എസ് മേനോന്റെയും മകൻ സഞ്ജയ് മേനോൻ (49 ) നിര്യാതനായി . ദമ്മാമിൽ ഗ്ലൗബെ ലോജിസ്റ്റിക് മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ താമസ സ്ഥലത്തുവെച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ദമ്മാം തദാവി ആശുപത്രിയിൽ എത്തിക്കുകയും തുടർന്നു മരണമടയുക ആയിരുന്നു. മൃതദേഹം പോലീസ് ഇൻക്വസ്റ്റു നടത്തി ദമ്മാം മെഡിക്കൽ ടവർ ഹോസ്പിറ്റൽ മോർച്ചറിയിൽ ആണ് സൂക്ഷിച്ചിരുന്നത്.
ഭാര്യ വടക്കഞ്ചേരി സുധ നിവാസിൽ സുജല . മക്കൾ സേതുലക്ഷ്മി , ശ്രീ മാധവ് വിദ്യാർഥികൾ ആണ് . സഹോദരങ്ങൾ , ശ്രീകുമാർ , ശ്യാംകുമാർ , സീമ .
മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ നാട്ടിൽ എത്തിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു .