ആധുനിക ക്രിക്കറ്റിലെ മികച്ച താരം സ്റ്റീവ് സ്മിത്തോ വിരാട് കോഹ്‌ലിയോ? കണക്കുകള്‍ ഉത്തരം നല്‍കും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആധുനിക ക്രിക്കറ്റിലെ മികച്ച താരം സ്റ്റീവ് സ്മിത്തോ വിരാട് കോഹ്‌ലിയോ? കണക്കുകള്‍ ഉത്തരം നല്‍കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2020, 09:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരക്കു പിന്നാലെ ആധുനിക ക്രിക്കറ്റിലെ മികച്ച താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഓസീസ് താരം സ്റ്റീവ് സ്മിത്തും തമ്മിലുള്ള താരതമ്യങ്ങള്‍ക്കാണ് ചൂടുപിടിച്ചിരിക്കുന്നത്. എന്നാല്‍ ഇരുവരുടേയും ബാറ്റിംഗിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ലഭിക്കും.

ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് സ്റ്റീവ് സ്മിത്ത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ വീണപ്പോള്‍ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറിയടിച്ചാണ് സ്മിത്ത് പ്രതികാരം ചെയ്തത്. മറുഭാഗത്ത് ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് കോഹ്‌ലി. പരമ്പരയില്‍ കോഹ്‌ലി രണ്ട് അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ നേടിയ 89 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇതോടെയാണ് സ്മിത്ത്-കോഹ്‌ലി താരതമ്യം വീണ്ടും പ്രസക്തമാകുന്നത്.

ഏകദിന ക്രിക്കറ്റില്‍ സ്മിത്തിനേക്കാളും ഏറെ മുന്നിലാണ് കോഹ്‌ലി. 245 മത്സരങ്ങളില്‍ നിന്ന് 59.85 ശരാശരിയില്‍ 11,792 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഇതില്‍ 42 സെഞ്ച്വറിയും 57 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. അതേസമയം, 121 മത്സരങ്ങളില്‍ നിന്ന് 42.96 ശരാശരിയില്‍ 4,039 റണ്‍സാണ് സ്മിത്ത് നേടിയത്. ഇതില്‍ ഒമ്പത് സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. റണ്‍സ് പിന്തുടരുന്നതിലും കോഹ്‌ലിക്കാണ് മുന്‍തൂക്കം. ഐസിസി ഏകദിന റാങ്കിംഗിലും കോഹ്‌ലി ഒന്നാം സ്ഥാനത്താണ്.

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റീവ് സ്മിത്ത് കോഹ്‌ലിയേക്കാള്‍ ഒരുപടി മുകളിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 73 മത്സരം കളിച്ച സ്മിത്ത് 62.84 ശരാശരിയില്‍ 7,227 റണ്‍സാണ് നേടിയത്. 26 സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 84 ടെസ്റ്റുകള്‍ കളിച്ച കോഹ്‌ലി 54.97 ശരാശരിയില്‍ നേടിയത് 7202 റണ്‍സാണ്. 27 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. ശരാശരി പരിശോധിക്കുമ്പോഴും സ്മിത്തിനാണ് മുന്‍തൂക്കം. സ്മിത്തിന്റെ ഹോം ശരാശരി 71.14 ആണെങ്കില്‍ കോഹ്‌ലിയുടെ ശരാശരി 68.42 ആണ്. എവേ മത്സരങ്ങളിലെ സ്മിത്തിന്റെ ശരാശരി 60.15ഉം കോഹ്‌ലിയുടേത് 46.12ഉം ആണ്.

കുട്ടിക്രിക്കറ്റില്‍ കോഹ്‌ലിയാണ് സ്മിത്തിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. 78 മത്സരങ്ങള്‍ കളിച്ച കോഹ്‌ലി 52.72 റണ്‍സ് ശരാശരിയില്‍ 2,689 റണ്‍സ് ഇതിനോടകം നേടിയിട്ടുണ്ട്. അതേസമയം, 36 മത്സരങ്ങള്‍ കളിച്ച സ്മിത്തിന് 27.47 ശരാശരിയില്‍ 577 റണ്‍സ് നേടാനെ സാധിച്ചിട്ടുള്ളൂ. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകന്റെ ശരാശരി 50നു മുകളിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies