ജബല്‍പൂര്‍: ഇന്ത്യന്‍ സൈന്യത്തിന് ഇരട്ടി കരുത്തേകി ശരംഗ് വിജയകരമായി പരീക്ഷിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ വനമേഖലയില്‍ നിന്നാണ് ചെറു പീരങ്കിയായ ശരംഗ് വിജയകരമായി പരീക്ഷിച്ചത്. 155 എം.എം ഹവിറ്റ്സര്‍ വിഭാഗത്തില്‍പ്പെട്ട ചെറു പീരങ്കിയാണ് ശരംഗ്.
നൈറ്റ് വിഷന്‍ സെന്‍സറുകള്‍ ഉള്ളതിനാല്‍ രാത്രിയിലും 40 കിലോമീറ്റര്‍ ദൂരത്തിലുള്ള ശത്രു സങ്കേതങ്ങളെ ശരംഗിന് കൃത്യമായി തകര്‍ക്കാന്‍ കഴിയും.ശരംഗ് പീരങ്കികള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. ശരംഗിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം കാണ്‍പൂര്‍ ആയുധനിര്‍മാണശാലയില്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.