തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ തുടർച്ചയായ മോശം പ്രകടനത്തെ തുടർന്ന് നായകനെ മാറ്റി. നായകൻ സച്ചിൻ ബേബിയ്‌ക്കാണ് സ്ഥാന ചലനമുണ്ടായത്. പകരം ജലജ് സക്സേനയെ പുതിയ നായകനായി പ്രഖ്യാപിച്ചു. സച്ചിനെ ടീമിൽ നിലനിർത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ സെമി ഫൈനൽ വരെയെത്തിയ ടീം ഈ സീസണിൽ തരംതാഴ്‌ത്തൽ ഭീഷണിയിലാണ്. എലൈറ്റ് എ ബി ഗ്രൂപ്പില്‍ നിന്നും സി ഡി ഗ്രൂപ്പിലേക്ക് കേരളം തരംതാഴ്‌ത്തപ്പെടാനാണ് സാധ്യത. ഇത് മറികടക്കാനാണ് ന്യകനെ മാറ്റി പരീക്ഷിച്ചത്.
ആന്ധ്രാ പ്രദേശിനെതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഓന്‍ഗോളില്‍ 27 മുതല്‍ 30 വരെയാണ് മത്സരം. ഇത് കേരളത്തിന് നിര്‍ണായകമാണ്.















