അബുദാബി മലയാളി സമാജത്തിൽ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ട്രീ മത്സരം നടത്തി.വിജയികൾക്ക് ക്യാഷ് അവാർഡും സമ്മാനങ്ങളും നൽകി.ഒന്നാം സമ്മാനം നിനവ് സാംസ്കാരിക വേദി ,രണ്ടാം സ്ഥാനം അരങ്ങു സാംസ്കാരിക വേദിക്ക് വേണ്ടി പ്രിൻസ് ആൻഡ് ഫാമിലിയും മൂന്നാം സമ്മാനം പ്രമീള ശശിക്കും കുടുംബത്തിനും നൽകി. മത്സരത്തിൽ പങ്കെടുത്ത മറ്റു ടീമുകൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകി.സമാജം പ്രസിഡന്റ് ഷിബു വർഗീസ് അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ജയരാജ്, ട്രഷറർ അനീഷ്മോൻ, വനിതാ വിഭാഗം കൺവീനർ സിന്ധുലാലി, ജോയിന്റ് കൺവീനർ ഷെഹ്നാ മുജീബ്, ശോഭ വിശ്വം ഷബ്ന ഷാജഹാൻ, സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മാനദന ചടങ്ങിൽ പങ്കെടുത്തു