ബെര്‍ലിന്‍: കൊറോണ വൈറസ് യൂറോപ്യന്‍ മേഖലയിലും പടര്‍ന്നു പിടിക്കുന്നു. ജര്‍മ്മനിയില്‍ മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ജര്‍മ്മനിയില്‍ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തിൽ ഉണ്ടായിരുന്നവര്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ജനുവരി 21നാണ് ജര്‍മ്മനിയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് സഹപ്രവര്‍ത്തകനൊപ്പം ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്തയാള്‍ക്കാണ് പരിശോധനയില്‍ പോസിറ്റീവ് റിസള്‍ട്ട് കണ്ടെത്തിയിരുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ 40 ജോലിക്കാരേയും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയിരുന്നു. നിലവില്‍ ചൈനയില്‍ മാത്രം 106 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. പന്ത്രണ്ടിലധികം രാജ്യങ്ങളില്‍ വൈറസ് ബാധയുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.