ആലുവ: ആലുവയില്‍ കഴിഞ്ഞ ദിവസം കൊലവിളിനടത്തിയ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ജിഹാദികള്‍ക്കെതിരെ പരാതി. ആലുവ റൂറല്‍ എസ്പിക്കാണ് ജന ജാഗ്രതാ സമിതി പരാതി നല്‍കിയത്. ദേശ രക്ഷാ റാലിയില്‍ പങ്കെടുത്ത സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് നേരെ കൊലവിളി നടത്തുന്ന ജിഹാദികളുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും അടക്കം നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി.
പൗരത്വ ഭേദഗതിക്ക് അനുകൂലമായി ജന ജാഗ്രതാ സമിതി നടത്തിയ ദേശരക്ഷാ റാലിക്ക് നേരേയാണ് ജിഹാദികളള് കൊലവിളി നടത്തിയത്. 21ല്‍ ഊരിയ കത്തി തേച്ചു മിനുക്കുമെന്നും കയ്യും തലയും വെട്ടുമെന്നുമായിരുന്നു ഭീഷണി. 1921 ല്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ജിഹാദി ഭീകരര്‍ കൊലവിളി മുഴക്കിയത്.