ചെട്ടികുളങ്ങര ‘അമ്മ പ്രവാസി സേവാ സമിതി ദുബായുടെ പത്താമത് ഭരണി മഹോത്സവം ‘ഭരണി മഹോത്സവദശമി –2020’ ജനുവരി 30, 31 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടക്കും . ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ തനിമ ഒട്ടും കുറയാതെയാണ് കുത്തിയോട്ടപ്പാട്ടും ചുവടും നടത്തുന്നത്. യു.എ.ഇയിലെ 100 ഓളം കലാകാരന്മാർ ആണ് ഇവിടെ പാട്ടും ചുവടും അവതരിപ്പിക്കുന്നത് . കഴിഞ്ഞ 7 ആഴ്ചകളിലായി വൃതം നോറ്റു ആണ് കലാകാരന്മാർ പങ്കെടുക്കുന്നത്
.ഈ പ്രാവശ്യം ചുവടിന് 5 കുട്ടികൾ അരങ്ങേറ്റം കുറിക്കും. പൂജകൾക്ക് ക്ഷേത്രത്തിലെ പുറപ്പെടാശാന്തി ആയിരുന്ന ചെട്ടികുളങ്ങര മേനാമ്പള്ളി ഇടക്കാട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകും.ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ടവിഭവമായ കഞ്ഞിസദ്യയും ഈ മഹോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. ( കഞ്ഞി ,അസ്ത്രം, മുതിര, ഉണ്ണിയപ്പം, പഴം, അച്ചാർ, പപ്പടം, എന്നിവയാണ് ).
ജനുവരി 30 വ്യാഴം വൈകിട്ടു 6.00 മുതൽ മാൻഡൊലിൻ ലയവിന്യാസം, 6 .30 മുതൽ ഭഗവതിസേവ, 8.00 മുതൽ പ്രസിദ്ധ നാദസ്വരവിദ്വാൻ ഓച്ചിറ ശിവദാസനും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരി, 9 .00 മുതൽ അന്നദാനം. വെള്ളി രാവിലെ 6 30 മുതൽ ഗണപതിഹോമം, 7 മുതൽ സോപാനസംഗീതം, 8 മുതൽ ചെണ്ടമേളം, 8. 30 മുതൽ മധുരധ്വനി, 9 മുതൽ ലളിതാസഹസ്രനാമാർച്ചന,10 മുതൽ സാംസ്കാരിക സമ്മേളനം, അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ മുഖ്യാതിഥിയാകും
.11.30മുതൽരുചിപ്പെരുമക്ക് ഏറെ പേരുകേട്ട അമ്മയുടെ ഇഷ്ടവിഭവമായ കഞ്ഞിസദ്യയും ഈ മഹോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. ( കഞ്ഞി ,അസ്ത്രം, മുതിര, ഉണ്ണിയപ്പം, പഴം, അച്ചാർ, പപ്പടം, എന്നിവയാണ് വിഭവങ്ങൾ ) 12 മുതൽ കുത്തിയോട്ട പാട്ടും ചുവടും. 4 മുതൽ ശ്രീകാന്ത് വിശ്വരൂപാ വതരിപ്പിക്കുന്ന നാമഘോഷാലഹരി, 6 മുതൽ നാദസ്വര ലയവിന്യാസം 7 മണിക്ക് ദീപാരാധന. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട് . വിവരങ്ങൾക്ക് ബന്ധപെടുക 052 797 9287.