ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 72ാം രക്ത സാക്ഷി ദിനത്തില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തിയാണ് പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി പ്രണാമമര്‍പ്പിച്ചത്.
‘രക്ത സാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവിന് പ്രണാമങ്ങള്‍. ആദരണീയനായ ബാപ്പുവിന്റെ വ്യക്തിത്വവും ആശയങ്ങളും സുശക്തവും സമൃദ്ധവുമായ ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പ്രചോദനം നല്കുന്നു’. മോദി ട്വിറ്ററില്‍ കുറിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, സംയുക്ത സൈനിക മേധാവി ജന. ബിപിന്‍ റാവത്ത്, കരസേന മേധാവി എം.എം നരവാനെ, നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, വ്യോമസേനാ മേധാവി ആര്.കെ.എസ് ബദൗരിയ എന്നിവരും രാഷ്ട്രപിതാവിന് പ്രണാമമര്‍പ്പിച്ചു.