ശുദ്ധജലമാണ് കുട്ടികളിലെ പൊള്ളലിനുള്ള മികച്ച പ്രഥമ ശുശ്രൂഷ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശുദ്ധജലമാണ് കുട്ടികളിലെ പൊള്ളലിനുള്ള മികച്ച പ്രഥമ ശുശ്രൂഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2020, 12:06 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: കുട്ടികള്‍ക്ക് പൊള്ളലേറ്റാല്‍ ഏറ്റവും മികച്ച പ്രാഥമിക ചികിത്സ ശുദ്ധജലമാണെന്ന് പഠനം. പൊള്ളലേറ്റാല്‍ ഏറ്റവും കുറഞ്ഞത് 20 മിനിറ്റുനേരത്തേക്ക് കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ ഭാഗത്ത് ജലം ധാരയായി ഒഴിക്കണം. ഈ മുന്‍കരുതല്‍, ചികിത്സ അതിവേഗം ഫലപ്രദമാക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

ഓസ്‌ട്രേലിയയിലെ വൈദ്യ ശാസ്ത്രമാസികയായ അനല്‍സ് ഓഫ് എമര്‍ജന്‍സി മെഡിസിനിലാണ് ഈ മാസം പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. കുട്ടികളില്‍ പൊള്ളലേറ്റ ഉടന്‍ ശുദ്ധജലം തുടര്‍ച്ചയായി ഒഴിക്കുന്നതോടെ തൊലി ഉണങ്ങാതിരിക്കുകയും തുടര്‍ ചികിത്സാ സമയത്ത് തൊലിമാറ്റിവക്കല്‍ ഒഴിവാകുകയും ചെയ്യുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

‘ ഒരു കുട്ടിക്ക് പൊള്ളലേറ്റാല്‍ ആദ്യമായി ചെയ്യേണ്ടത് തുടര്‍ച്ചയായി 20 മിനിറ്റ് ശുദ്ധജലം ഒഴിക്കുക എന്നതാണ്. മാത്രമല്ല അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ചികിത്സ ആരംഭിക്കുകയും വേണം’ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്റ് ശിശു ആരോഗ്യ ഗവേഷണ കേന്ദ്രം മേധാവി ബ്രോണ്‍വിന്‍ വ്യക്തമാക്കി. ഇത്തരം പെട്ടന്നുള്ള പ്രാഥമിക ചികിത്സ പൊള്ളലിന്റെ ചികിത്സക്ക് 42 ശതമാനം അധികം ഗുണം ചെയ്യും. മാത്രമല്ല ആശുപത്രിയിലേക്ക് എത്താന്‍ വൈകുന്നതുമൂലമുള്ള അപകടം 36 ശതമാനം കുറക്കുമെന്നും സൂചിപ്പിച്ചു. ശരാശരി രണ്ടുവയസ്സും അതിന് താഴെയുമുള്ള 2495 കുട്ടികളെ ഘട്ടംഘട്ടമായി ചികിത്സിച്ചതിന്റെ ഫലമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ക്വീന്‍സ്‌ലാന്റ സര്‍വ്വകലാശാല അറിയിച്ചു.

Share92TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies