സിഡ്നി: ടി20 ക്രിക്കറ്റില്‍ അഞ്ചാമനായി ഇറങ്ങിയിട്ടും പരമാവധി സക്കോര്‍ ചെയ്യുന്ന താരമായി ജൊനാഥന് വെല്‍സ് ശ്രദ്ധനേടുന്നു. എന്നാല്‍ തനിക്കേറ്റവും വിഷമവും അഞ്ചാമനായി കളിക്കുന്നതാണെന്ന വിചിത്രവാദമാണ് മാക്സ് വെല്ലിന് പകരക്കാരനായി ഓസ്ട്രേലിയ കാണുന്ന വെല്‍സ് ഉയര്‍ത്തുന്നത്.
ഞെട്ടിക്കുന്ന ശരാശരിയാണ് വെല്സിന്റെതെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മുന്‍ ഓസീസ് സൂപ്പര്‍താരം മൈക്കല്‍ ബെവനിനോടാണ് വെല്‍സിനെ പലരും ഉപമിക്കുന്നത്. നിലവില്‍ 13 കളികളില്‍ നിന്ന് മാത്രം ഈ സീസണില്‍ വെല്‍സ് നേടി.ത് 444 റണ്‍സ്. അതും ശരാശരി 74 എന്ന നിലയില്‍. സൈട്രക്ക് റേറ്റാകട്ടെ 137 ഉം. ടി20യില്‍ ഏതു ബാറ്റ്സ്മാനും അഞ്ചാംനമ്പറായി ഇറങ്ങുന്നത് ഏറെ വെല്ലുവിളിയാണെന്ന് പറയുന്ന വെല്സാകട്ടെ തനിക്ക് കിട്ടിയ 13 അവസരങ്ങളിലും പരമാവധി അടിച്ചുതകര്‍ക്കുകയും ചെയ്തു. നിലവില്‍ മാക്സവെല്ലിനെ മറികടക്കാന്‍ കഴിയുന്ന സ്കോറിംഗ് മികവാണ് ജൊനാഥന് വെല്സിന്റെതെന്ന് ടി20 ക്ലബ്ബുകളും കണക്കു കൂട്ടുന്നു. ഓസ്ട്രേലിയന്‍ ടി20 ലീഗില്‍ അഡലൈഡ് സട്രൈക്കേഴ്സിന്റെ താരമാണ് വെല്‍സ്.















