138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 07:27 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ ബസിലെ അമിത തിരക്കിനെ തുടർന്ന് കണ്ടക്ടർ ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റു. ആലത്തൂർ വാനൂർ സ്വദേശി കെ. സെയ്ത് മുഹമ്മദ് (42), വടക്കഞ്ചേരി സബ് ഡിപ്പോയിലെ കണ്ടക്ടറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ അദ്ദേഹത്തെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ ആയക്കാട് മന്ദത്തിന് സമീപത്താണ് സംഭവം. ഒറ്റപ്പാലത്ത് നിന്ന് വടക്കഞ്ചേരി വഴി പാണ്ടാംകോട്ടേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിലായിരുന്നു അപകടം.

ബസിൽ അമിത തിരക്കായതിനാൽ പിൻവാതിലിന് സമീപം നിന്നാണ് കണ്ടക്ടർ യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്തിരുന്നത്. ഇതിനിടെ വാതിൽ തുറന്നതോടെ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അപകടസമയത്ത് ബസിൽ നൂറിലധികം യാത്രക്കാരുണ്ടായിരുന്നു. ഒറ്റപ്പാലത്ത് നിന്ന് പുളിങ്കുടം വരെ മാത്രം 138 പേർക്ക് ടിക്കറ്റ് നൽകിയതായി കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.

പുളിങ്കുടം ബസ് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റിയ ശേഷം കണ്ടക്ടർ മുൻവാതിലിലൂടെ ഇറങ്ങി പിൻവാതിൽ അടയ്‌ക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ അമിത തിരക്കിനെ തുടർന്ന് വാതിൽ അറിയാതെ തുറന്നതാകാമെന്നും അതാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെ ചില റൂട്ടുകളിൽ അനുഭവപ്പെടുന്ന യാത്രക്കാരുടെ അമിത തിരക്കും സുരക്ഷാ ക്രമീകരണങ്ങളും വീണ്ടും ചർച്ചയാകുകയാണ്.

Tags: KSRTCfree
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies