ബെയ്ജിങ്: കൊറോണ വൈറസ് ബാധ തടയുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ചൈനയുടെ കുറ്റസമ്മതം. ഇന്നലെമാത്രം വൈറസ് ബാധിച്ച് ചൈനയില്‍ മരണപ്പെട്ടത് 64പേരാണ്. ഇതോടെ
ഇതോടെ ചൈനയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി.
വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ചയുണ്ടായെന്നും രാജ്യത്തെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നുമാണ് ചൈന വ്യക്തമാക്കുന്നത്. ചൈനയില്‍ ഒന്നരലക്ഷത്തോളം ആളുകള്‍ ഇനിയും നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഇനിയും രോഗബാധിതരുടെ എണ്ണം ഉയരും.
ഇന്ത്യയില്‍ മൂന്നുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നും കേരളത്തിലാണ്. മൂവരും വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളാണ്.